സീ​റോ മ​ല​ബാ​ര്‍ സ​ഭാ​ദി​നം ആചരിച്ചു
Friday, July 4, 2025 4:30 AM IST
ചേ​ര്‍​പ്പു​ങ്ക​ല്‍: പൈ​തൃ​കം ത​ല​മു​റ​ക​ള്‍​ക്ക് പ​ക​ര്‍​ന്നുന​ല്‍​കാ​ന്‍ ന​മു​ക്കു ക​ട​മ​യു​ണ്ടെ​ന്നും ച​രി​ത്രം പ​ഠി​ച്ച് വി​ശ്വാ​സ​ത്തി​ന് ധൈ​ര്യ​പൂ​ര്‍​വം സാ​ക്ഷ്യം ന​ല്‍​ക​ണ​മെ​ന്നും ചേ​ര്‍​പ്പു​ങ്ക​ല്‍ ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു തെ​ക്കേ​ല്‍.​ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്് പാ​ലാ രൂ​പ​താ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭാദി​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ദ്യ​മാ​യാ​ണ് മാ​ര്‍​ത്തോ​മ്മാ സ്മാ​ര​ക​ത്തി​ല്‍ സ​ഭാദി​നം ആ​ച​രി​ക്കു​ന്ന​ത്.​

രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഇമ്മാ​നു​വ​ല്‍ നി​ധീരി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ​മേ​ള​ന​ത്തി​ല്‍ ഡോ. ​പി.​സി. അ​നി​യ​ന്‍​കു​ഞ്ഞ്, റ​വ. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍, ജോ​സ് വ​ട്ടു​കു​ളം, ജോ​യി ക​ണി​പ്പ​റ​മ്പി​ല്‍, ആ​ന്‍​സ​മ്മ സാ​ബു, അ​ഡ്വ. ജോ​ണ്‍​സ​ണ്‍ വീ​ട്ടി​യാ​ങ്ക​ല്‍, സി.എം. ജോ​ര്‍​ജ്, പ​യ​സ് ക​വ​ളം​മാ​ക്ക​ല്‍, സി​ന്ധു ജ​യ്ബു, ഫാ. ​തോ​മ​സ് പ​രി​യാ​രത്ത്, ജോ​ര്‍​ജ് മ​ണി​യ​ങ്ങാ​ട്ട്, മാ​ര്‍​ട്ടി​ന്‍ കോ​ല​ടി, സാ​ബു പൂ​ണ്ടി​ക്കു​ളം, ടോ​മി ക​ണ്ണീ​റ്റു​മാ​ലി​ല്‍, ബെ​ന്നി കി​ണ​റ്റു​ക​ര, രാ​ജേ​ഷ് പാ​റ​യി​ല്‍, ജോ​ബി​ന്‍ പു​തി​യി​ട​ത്തു​ചാ​ലി​ല്‍, ബെ​ല്ലാ സി​ബി, കു​ര്യാ​​ക്കോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.