ഒ​​രു പ​​ഞ്ചാ​​യ​​ത്ത് ക​​ളി​​ക്ക​​ളം : നീ​​ണ്ടൂ​​രി​​ല്‍ ക​​ളി​​ക്ക​​ളം ഒ​​രു​​ങ്ങു​​ന്നു
Thursday, July 3, 2025 6:24 AM IST
നീ​​ണ്ടൂ​​ര്‍: സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ ‘ഒ​​രു പ​​ഞ്ചാ​​യ​​ത്ത് ഒ​​രു ക​​ളി​​ക്ക​​ളം’ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി നീ​​ണ്ടൂ​​രി​​ല്‍ ക​​ളി​​ക്ക​​ളം ഒ​​രു​​ങ്ങു​​ന്നു. നീ​​ണ്ടൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ ഒ​​ന്നാം വാ​​ര്‍​ഡി​​ലെ തൃ​​ക്കേ​​ല്‍ ഇ​​ന്‍​ഡോ​​ര്‍ സ്റ്റേ​​ഡി​​യം ന​​വീ​​ക​​രി​​ച്ചാ​​ണ് ക​​ളി​​ക്ക​​ളം നി​​ര്‍​മി​​ക്കു​​ന്ന​​ത്. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍റെ ആ​​സ്തി വി​​ക​​സ​​ന ഫ​​ണ്ടി​​ല്‍നി​​ന്നു​​ള്ള 50 ല​​ക്ഷം രൂ​​പ​​യും സം​​സ്ഥാ​​ന കാ​​യി​​ക വ​​കു​​പ്പി​​ന്‍റെ 50 ല​​ക്ഷം രൂ​​പ​​യും ചെ​​ല​​വി​​ട്ടാ​​ണ് നി​​ര്‍​മാ​​ണം.

ഒ​​രേ​​ക്ക​​റോ​​ളം വ​​രു​​ന്ന ഗ്രൗ​​ണ്ടി​​ല്‍ ഫെ​​ന്‍​സിം​ഗ്, സ്ട്രീ​​റ്റ് ലൈ​​റ്റ്, ഡ്രെ​​യ്‌​​നേ​​ജ് സം​​വി​​ധാ​​നം, ഓ​​പ്പ​​ണ്‍ ജിം ​​എ​​ന്നി​​വ​​യും ഇ​​ന്‍​ഡോ​​റി​​ല്‍ സ്‌​​പോ​​ര്‍​ട്‌​​സ് ഫ്ലോ​​റിം​ഗ്, വൈ​​ദ്യു​​തി സം​​വി​​ധാ​​നം തു​​ട​​ങ്ങി​​യ​​വ​​യും സ​​ജ്ജീ​​ക​​രി​​ക്കും. ഫു​​ട്‌​​ബോ​​ള്‍, ക്രി​​ക്ക​​റ്റ് എ​​ന്നി​​വ ക​​ളി​​ക്കു​​ന്ന​​തി​​നാ​​യി 90 മീ​​റ്റ​​ര്‍ നീ​​ള​​ത്തി​​ലും 35 മീ​​റ്റ​​ര്‍ വീ​​തി​​യി​​ലു​​മാ​​ണ് ഗ്രൗ​​ണ്ട് നി​​ര്‍​മി​​ക്കു​​ന്ന​​ത്.

സം​​സ്ഥാ​​ന​​ത്തെ മു​​ഴു​​വ​​ന്‍ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും നി​​ല​​വാ​​ര​​മു​​ള്ള ക​​ളി​​ക്ക​​ളം ഒ​​രു​​ക്കാ​​ന്‍ ല​​ക്ഷ്യ​​മി​​ട്ട് സം​​സ്ഥാ​​ന കാ​​യി​​ക യു​​വ​​ജ​​ന​​കാ​​ര്യ വ​​കു​​പ്പ് ന​​ട​​പ്പി​​ലാ​​ക്കു​​ന്ന പ​​ദ്ധ​​തി​​യാ​​ണ് ‘’ഒ​​രു പ​​ഞ്ചാ​​യ​​ത്ത് ഒ​​രു ക​​ളി​​ക്ക​​ളം’’.

സ്‌​​കൂ​​ള്‍ ഗ്രൗ​​ണ്ട്, പ​​ഞ്ചാ​​യ​​ത്ത് മൈ​​താ​​നം, പൊ​​തു​​ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള സ്ഥ​​ല​​ങ്ങ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് പ്ര​​ധാ​​ന​​മാ​​യും പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. കാ​​യി​​ക സൗ​​ക​​ര്യ​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കു​​ക വ​​ഴി കു​​ട്ടി​​ക​​ളെ ക​​ളി​​ക്ക​​ള​​ങ്ങ​​ളി​​ലേ​​ക്കെ​​ത്തി​​ച്ച് കാ​​യി​​ക മേ​​ഖ​​ല​​യി​​ലെ വ​​ള​​ര്‍​ച്ച​​യാ​​ണ് ല​​ക്ഷ്യം​വ​യ്​​ക്കു​​ന്ന​​തെ​​ന്ന് നീ​​ണ്ടൂ​​ര്‍ ​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് വി.​​കെ. പ്ര​​ദീ​​പ് പ​​റ​​ഞ്ഞു.