മു​ഖ്യ​മ​ന്ത്രി​യെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​രി​ങ്കൊ​ടി കാ​ട്ടി
Friday, July 4, 2025 4:30 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ കെ​​ട്ടി​​ടം ത​​ക​​ര്‍​ന്നു​വീ​​ണ സ്ഥ​​ലം സ​​ന്ദ​​ര്‍​ശി​​ച്ച മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ക​​രി​​ങ്കൊ​​ടി കാ​​ട്ടി. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​പ​​ക​​ടം ന​​ട​​ന്ന മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ സ​​ന്ദ​​ര്‍​ശ​​നം ന​​ട​​ത്തി​​യ​​പ്പോ​​ള്‍ ആ​​ശു​​പ​​ത്രി​​ക്ക് മു​​മ്പി​​ല്‍ വ​​ച്ചാ​​യി​​രു​​ന്നു ക​​രി​​ങ്കൊ​​ടി കാ​​ട്ടി​​യ​​ത്.

മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ വാ​​ഹ​​ന​​വ്യൂ​​ഹ​​ത്തി​​ന് മു​​ന്നി​​ലേ​​ക്ക് വ​​ന്ന പ്ര​​വ​​ര്‍​ത്ത​​ക​​രെ പോ​​ലീ​​സ് ഇ​​ട​​പെ​​ട്ട് പ്ര​​ദേ​​ശ​​ത്തു​നി​​ന്നു നീ​​ക്കാ​​ന്‍ ശ്ര​​മം ന​​ട​​ത്തി​​യെ​​ങ്കി​​ലും പ്ര​​തി​​ഷേ​​ധം വ​​ക​​വ​​യ്ക്കാ​​തെ ഇ​​വ​​ര്‍ ക​​രി​​ങ്കൊ​​ടി കാ​​ട്ടു​​ക​​യാ​​യി​​രു​​ന്നു.

മ​​ന്ത്രി​​മാ​​രാ​​യ വീ​​ണ ജോ​​ര്‍​ജും വി.​​എ​​ന്‍. വാ​​സ​​വ​​നും മു​​ഖ്യ​​മ​​ന്ത്രി​​യോ​​ടൊ​​പ്പം വാ​​ഹ​​ന​​ത്തി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നു. ആ​​രോ​​ഗ്യ​​മ​​ന്ത്രി വീ​​ണാ ജോ​​ര്‍​ജി​​ന്‍റെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് ക​​രി​​ങ്കൊ​​ടി കാ​​ണി​​ച്ച​​ത്.