കടുത്തുരുത്തിയിൽ നാളെ ചരിത്രസെമിനാർ
Friday, July 4, 2025 7:13 AM IST
കടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​ട​ക്കും​കൂ​ര്‍ ഹി​സ്റ്റ​റി പ്ര​മോ​ഷ​ന്‍ സൊ​സൈ​റ്റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ ക​ടു​ത്തു​രു​ത്തി​യി​ല്‍ വ​ട​ക്കും​കൂ​ര്‍ രാ​ജ്യ​വും ക​ടു​ത്തു​രു​ത്തി​യും എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന​ത​ല​ ച​രി​ത്രസെ​മി​നാ​റും വ​ട​ക്കും​കൂ​റി​ന്‍റെ ച​രി​ത്ര​വും ക​ടു​ത്തു​രു​ത്തി​യു​മാ​യു​ള്ള പൗ​രാ​ണി​ക ബ​ന്ധ​ങ്ങ​ളും വ്യ​ക്ത​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ല്‍ ത​യാ​റാ​ക്കി​യ ച​രി​ത്ര​ഗ്ര​ന്ഥ​ത്തി​ന്‍റെ പ്രീ ​പ​ബ്ലി​ക്കേ​ഷ​ന്‍ പ്ര​ഖ്യാ​പ​ന​വും ന​ട​ക്കും.

എ​ഡി 1100 മു​ത​ല്‍ 1800 വ​രെ 700 വ​ര്‍​ഷ​ക്കാ​ലം വ​ട​ക്കും​കൂ​ര്‍ രാ​ജ്യ​ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന താ​ഴ​ത്തു​പ​ള്ളി പാ​രിഷ് ഹാ​ളി​ല്‍ രാ​വി​ലെ 11.30നു ​ന​ട​ക്കു​ന്ന സെമിനാർ ഉ​ദ്ഘാ​ട​നം ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള നി​ര്‍​വ​ഹി​ക്കും. മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ആ​ര്‍​ച്ച്ബി​ഷ്പ് മാ​ര്‍ മാ​ത്യൂ മൂ​ല​ക്കാ​ട്ട്, ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ജ​സ്റ്റി​സ് സി​റി​യ​ക് ജോ​സ​ഫ്, മു​ന്‍ ഡി​ജി​പി ഡോ.​അ​ല​ക്‌​സാ​ണ്ട​ര്‍ പി.​ജേ​ക്ക​ബ്, സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി വി​കാ​രി ഫാ.​മാ​ത്യു ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍, വ​ട​ക്കും​കൂ​ര്‍ രാ​ജ​വം​ശ കു​ടും​ബാം​ഗം കെ.​എ​സ്. സോ​മ​വ​ര്‍​മ​രാ​ജ, സൂ​ര്യ​കാ​ല​ടി​മ​ന​യി​ലെ സൂ​ര്യ​ന്‍ സു​ബ്ര​ഹ്‌​മ​ണ്യ​ന്‍ ന​മ്പൂ​തി​രി​പ്പാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

സെ​മി​നാ​റി​നു മു​ന്നോ​ടി​യാ​യി 10.30ന് ​ശി​ല്‍​പ​ശാ​ല​യോ​ടെ പ​രി​പാ​ടി ആ​രം​ഭി​ക്കും. മു​ന്‍ ഡി​ജി​പി ഡോ.​അ​ല​ക്‌​സാ​ണ്ട​ര്‍ പി.​ ജേ​ക്ക​ബ് വ​ട​ക്കും​കൂ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. കേ​ര​ള പ്രാ​ദേ​ശി​ക ച​രി​ത്ര​പ​ഠ​ന​സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജീ​വ് പ​ള്ളി​ക്കോ​ണം പ്ര​തി​ക​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വ​ലി​യ​പ​ള്ളി വി​കാ​രി ഫാ.​ജോ​ണ്‍​സ​ണ്‍ നീ​ല​നി​ര​പ്പേ​ല്‍, കെ.​ജി. രാ​ജു ഐ​എ​എ​സ്, സ​ണ്ണി എം.​ ക​പി​ക്കാ​ട്, ശ്രീ​കു​മാ​ര്‍ തെ​ക്കേ​ട​ത്ത്, പ്ര​സാ​ദ് ആ​രി​ശേരി​ല്‍, ഡോ.​ വേ​ണു​ഗോ​പാ​ല്‍, എം.​കെ. സാം​ബു​ജി, രാ​ധാ​കൃ​ഷ്ണപ്പണി​ക്ക​ര്‍ ച​ന്ദ്ര​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.