വെഞ്ഞാറമൂട്: പുല്ലമ്പാറ പഞ്ചായത്ത് പരിധിയിൽ രൂപീകരിച്ച സദ്ഭാവന കൾച്ചറൽ സെന്റർ തേമ്പാംമൂട്ടിൽ പ്രവർത്തനം ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം ഡിസിസി വൈസ് പ്രസിഡന്റ് ആനക്കുഴി ഷാനവാസ് നിർവഹിച്ചു. സംഘടനയുടെ അംഗത്വവിതരണം പുല്ലമ്പാറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.എ. അസീസ് ഉദ്ഘാടനം ചെയ്തു.
ജി. പുരുഷോത്തമൻ നായർ, എ. മിനി, അഡ്വ. ഇ.എ. വഹാബ്, ബ്ലോക്ക് പഞ്ചായത്തംഗം സുഹറാ സലിം, പഞ്ചായത്ത് അംഗങ്ങളായ പേരുമല ഷാജി, നസീർ അബൂബക്കർ, റാണിസുനിൽ, എസ്.എം. ബഷീർ, പുലിമുട്ടുകോണം സലിം, അൻവർ ജോയ്, പിച്ചിമംഗലം നാസർ, രജിത് തേമ്പാമൂട്, ജയകുമാരി, എ. ജലീൽ, അബൂഷാൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി എ. ഷാജഹാൻ - പ്രസിഡന്റ്, സുരേഷ് കുമാർ, ചന്ദ്രികാ ശ്രീധരൻ - വൈസ് പ്രസിഡന്റുമാർ, ബി.എസ്. ശിവകുമാർ - ജനറൽ സെക്രട്ടറി, ഷാജി എ, ഷൈനി സൈജു -സെക്രട്ടറിമാർ, എ. മുഹമ്മദ് റാഫി - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.