കേ​ര​ള ബാ​ങ്കി​ന്‍റെ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട് ജെഎ​സ്എ​സ് സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തി
Thursday, July 3, 2025 6:04 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്കി​ന്‍റെ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ഇ​ഡി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ജെഎ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. ജെഎ​സ്എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബാ​ല​രാ​മ​പു​രം സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ത്യ​ഗ്ര​ഹ സ​മ​രം.

കേ​ര​ള​ത്തി​ലെ കൈ​ത്ത​റി സം​ഘ​ങ്ങ​ളി​ൽ നി​ന്നും ബാ​ങ്ക് കൂ​ടു​ത​ലാ​യി ഈ​ടാ​ക്കി​യ മു​ഴു​വ​ൻ പ​ണ​വും അ​ടി​യ​ന്തി​ര​മാ​യി സം​ഘ​ങ്ങ​ൾ​ക്ക് തി​രി​കെ ന​ൽ​കു​ക, ക്യാ​ഷ് ക്ര​ഡി​റ്റ് വാ​യ്പ​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ സി​ഇ​ഒ, റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ, പ​രി​ശോ​ധ​ന വി​ഭാ​ഗം സൂ​പ്ര​ണ്ട് എ​ന്നി​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, സാ​ന്പ​ത്തി​ക ത​ട്ടി​പ്പി​ൽ ഇ​ഡി അ​ന്വേ​ഷ​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​ത്യ​ഗ്ര​ഹം.

മു​ൻ എം​എ​ൽ​എ രാ​ജ​ൻ ബാ​ബു സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ സ​ഞ്ജീ​വ് സോ​മ​രാ​ജ​ൻ, കാ​ട്ടു​കു​ളം സ​ലീം, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് വി​ഭാ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​രു​മം സു​ന്ദ​രേ​ശ​ൻ, ചെ​യ​ർ​മാ​ൻ എ​ൻ. മോ​ഹ​ൻ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.