എ​ക്സൈ​സ് സം​ഘ​ത്തെക്കണ്ട് ഓ​ടി​യ യു​വാ​വിനു കു​ഴി​യി​ൽവീ​ണു പ​രി​ക്ക്
Thursday, July 3, 2025 6:15 AM IST
നെ​ടു​മ​ങ്ങാ​ട്: വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെക്ക​ണ്ട് ഓ​ടി​യ യു​വാ​വി നു കു​ഴി​യി​ൽവീ​ണു പ​രി​ക്കുപ​റ്റി.​ ആ​ര്യ​നാ​ട് വി​നോ​ബാ​നി​കേ​ത​ൻ മ​ണ്ണാ​റം എം.​ആ​ർ.​ ഹൗ​സി​ൽ ബൈ​ജുമോ​ന് (46) ആ​ണ് കാ​ലി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റത്. എ​ക് സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നാ​ട്ടു​കാ​രെ വി​ളി​ച്ചു കൂ​ട്ടി ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യിരുന്നു സം​ഭ​വം.​വീ​ട്ടി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി എ​ത്തി​യ ബൈ​ജു വീ​ടി​നു​ള്ളി​ൽ എ​ക് സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെക്ക​ണ്ട് പു​റ​ത്തേ​യ്ക്കി​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു.​ വീ​ടി​ന് സ​മീ​പ​ത്തെ മു​ള്ളു​വേ​ലി ചാ​ടിക്ക​ട​ന്നു പോ​കു​ന്ന​തി​നി​ടെ​ ബൈ​ജു കു​ഴി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ എ​ക്സൈ​സ് സം​ഘം 108 ആം​ബു​ല​ൻ​സ് എ​ത്തി​ച്ച് ഭാ​ര്യ​ക്കൊ​പ്പം ക​യ​റ്റി മെ​ഡി​ക്ക​ൽ കോ​ളെ​ജി​ലേ​യ്ക്ക് അ​യ​ച്ചു.

നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സം​ഘ​മാ​ണ് വ​ന്ന​തെ​ന്നും ഭാ​ര്യ​യി​ൽ​നി​ന്നും ചി​ല വെ​ള്ള​പേ​പ്പ​റു​ക​ളി​ൽ സം​ഘം ഒ​പ്പി​ട്ടു​വാ​ങ്ങി​യെ​ന്നും ബൈ​ജു പ​റ​യു​ന്നു.​ബൈ​ജു​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി.