മരച്ചില്ലകള്‍ വെട്ടിമാറ്റുന്നില്ല; കുടപ്പനക്കുന്ന് സെക്‌ഷന്‍ പരിധിയില്‍ വൈദ്യുതി മുടക്കം പതിവ്
Friday, July 4, 2025 6:35 AM IST
പേ​രൂ​ര്‍​ക്ക​ട: മ​ര​ച്ചി​ല്ല​ക​ള്‍ കൃ​ത്യ​മാ​യി വെ​ട്ടി​മാ​റ്റാ​ത്ത​തു​മൂ​ലം കു​ട​പ്പ​ന​ക്കു​ന്ന് കെ​എ​സ്ഇബി സെ​ക്‌ഷന്‍ പ​രി​ധി​യി​ല്‍ വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി ഇ​തു തു​ട​രു​ക​യാ​ണ്. ഒ​രു​മാ​സ​ത്തി​ല്‍ കു​റ​ഞ്ഞ​ത് 15 ദി​വ​സ​മെ​ങ്കി​ലും രണ്ടു മ​ണി​ക്കൂ​ര്‍ വീ​തം ക​റ​ണ്ട് പോ​കു​ന്ന​തു സ്ഥി​രം സം​ഭ​വ​മാ​യി​ട്ടു​ണ്ട്. സെ​ക്‌ഷനിൽ അ​ന്വേ​ഷി​ക്കു​മ്പോ​ള്‍ മ​രം വീ​ണ​താ​ണ് കാ​ര​ണ​മെ​ന്ന സ്ഥി​രം പ​ല്ല​വി​യാ​ണു കേ​ള്‍​ക്കു​ന്ന​ത്.

ഇ​വ​രു​ടെ അ​ടി​യ​ന്ത​ര സം​വി​ധാ​നം ല​ഭ്യ​മാ​ക്കു​ന്ന ന​മ്പ​രി​ലേ​ക്കു വി​ളി​ക്കു​മ്പോ​ള്‍ മി​ക്ക​പ്പോ​ഴും ബി​സി​യാ​യി​രി​ക്കും. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണു 90 ശ​ത​മാ​ന​വും ക​റ​ണ്ട് ക​ട്ട് ഉ​ണ്ടാ​കു​ന്ന​ത്. ചൂ​ഴ​മ്പാ​ല​യി​ല്‍ നി​ന്നും ഇ​ള​യ​മ്പ​ള്ളി​യി​ല്‍ നി​ന്നു​മു​ള്ള ട്രാ​ന്‍​സ്‌​ഫോ​മ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന വൈ​ദ്യു​തി​യു​ടെ ഇ​ന്‍റ​ര്‍​ലി​ങ്കിം​ഗ് വ​രു​ന്ന​തു പാ​തി​രി​പ്പ​ള്ളി ലാ​വ​ണ്യ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​നു സ​മീ​പ​മാ​ണ്.

ചൂ​ഴ​മ്പാ​ല ട്രാ​ന്‍​സ്‌​ഫോ​മ​ര്‍ പ​രി​ധി​യി​ലു​ള്ള​വ​ര്‍​ക്ക് മാ​സ​ത്തി​ല്‍ നാ​ലോ അ​ഞ്ചോ ത​വ​ണ​മാ​ത്ര​മാ​ണ് വൈ​ദ്യു​തി മു​ട​ക്കം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത്. അ​തേ​സ​മ​യം പാ​തി​രി​പ്പ​ള്ളി, ഇ​ള​യ​മ്പ​ള്ളി, പാ​റ​പ്പൊ​റ്റ തു​ട​ങ്ങി​യ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ലെ വൈ​ദ്യു​തി മു​ട​ക്കം തു​ട​രു​ന്നു​മു​ണ്ട്.

കൃ​ത്യ​മാ​യ കാ​ര​ണം അ​ന്വേ​ഷി​ക്കു​മ്പോ​ള്‍ മ​രം​വീ​ഴ്ച എ​ന്ന മ​റു​പ​ടി പ​റ​ഞ്ഞു​വ​യ് ക്കു​ന്ന പ​തി​വ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ലൈ​ന്‍ ക്ലി​യ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ ആവശ്യപ്പെടുന്നത്.