ട്രി​മ - 2025 മാ​നേ​ജ്മെ​ന്‍റ് ക​ണ്‍​വ​ൻ​ഷ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത്
Thursday, July 3, 2025 6:04 AM IST
തി​രു​വ​ന​ന്ത​പു​രം: ട്രി​വാ​ൻ​ഡ്രം മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ (ടി​എം​എ) സം​ഘ​ടി​പ്പി​ക്കു​ന്ന ട്രി​മ 2025 വാ​ർ​ഷി​ക മാ​നേ​ജ്മെന്‍റ് ക​ണ്‍​വ​ൻ​ഷ​ൻ 30, 31 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും. ടി​എം​എ​യു​ടെ 40-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹോ​ട്ട​ൽ ഒ ​ബൈ താ​മ​ര​യി​ൽ ന​ട​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ മാ​നേ​ജ്മെ​ന്‍റ് ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്ര​മേ​യം "ലീ​ഡ​ർ​ഷി​പ്പ് ഫോ​ർ എ​മ​ർ​ജിം​ഗ് വേ​ൾ​ഡ് നാ​വി​ഗേ​റ്റിം​ഗ് ടെ​ക്നോ​ള​ജി, എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ആ​ൻ​ഡ് സോ​ഷ്യ​ൽ വെ​ൽ​ബീ​യിം​ഗ്’ എ​ന്ന​താ​ണ്.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഓ​ണ്‍​ലൈ​ൻ ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 1985 ൽ ​സ്ഥാ​പി​ത​മാ​യ ടി​എം​എ മാ​നേ​ജ്മെ​ന്‍റ് മി​ക​വ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സു​സ്ഥി​ര വി​ക​സ​നം വ​ള​ർ​ത്തു​ന്ന​തി​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യ സി​ഇ​ഒ​മാ​ർ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ, ന​യ​രൂ​പ​ക​ർ​ത്താ​ക്ക​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​ണ്.

അ​ഖി​ലേ​ന്ത്യാ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​നി​ൽ (എ​ഐ​എം​എ) ടി​എം​എ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. കേ​ര​ള​ത്തെ ബാ​ധി​ക്കു​ന്ന നി​ർ​ണാ​യ​ക പ്ര​ശ്ന​ങ്ങ​ൾ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നു​ള്ള വേ​ദി​യാ​യി ട്രി​മ 2025 മാ​റും. മാ​നേ​ജ്മെ​ന്‍റ്, വ്യ​വ​സാ​യ പ്ര​മു​ഖ​ർ, ന​യ​രൂ​പീ​ക​ര​ണ​അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നും വി​ശ​ദാം​ശ​ങ്ങ​ൾ​ക്കും: :

https:/t/rima.conferenceprime. com/auth/registerസ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ന്പ​നി​ക​ളി​ൽ നി​ന്നും കോ​ർ​പ​റേ​റ്റു​ക​ളി​ൽ നി​ന്നും ടി​എം​എ​സി​എ​സ്ആ​ർ അ​വാ​ർ​ഡി​നും സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ൽനി​ന്ന് ടി​എം​എ അ​ദാ​നി സ്റ്റാ​ർ​ട്ട​പ്പ് അ​വാ​ർ​ഡി​നും അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്നു.