ആനാട് പഞ്ചായത്തിൽ പൂ​വ​നി പു​ഷ്പ കൃ​ഷി​ക്ക്‌ തു​ട​ക്ക​മാ​യി
Wednesday, July 2, 2025 7:04 AM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​നി​താ ഗ്രൂ​പ്പു​ക​ൾ​ക്കാ​യി കൃ​ഷി​ഭ​വ​ൻ മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന "പൂ​വ​നി" പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്തു​ത​ല ന​ടീ​ൽ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ശ്രീ​ക​ല നി​ർ​വ​ഹി​ച്ചു. ആ​നാ​ട് ബ​ഡ്‌​സ് സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​ണ​യം നി​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൃ​ഷി ഓ​ഫീ​സ​ർ വി.​വി ജി​തി​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​സ്. ഷൈ​ല​ജ, സ​ജി വേ​ങ്ക​വി​ള, കെ. ​ലീ​ലാ​മ്മ, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ എ.​എ​സ്. ഷീ​ജ, അ​ജ​യ​കു​മാ​ർ, വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി. ​പ​ദ്മ​കു​മാ​ർ, ഹു​മ​യൂ​ൺ ക​ബീ​ർ, പി. ​ഗോ​പ​കു​മാ​ർ, ഗി​രീ​ഷ് ബി. ​നാ​യ​ർ, കെ. ​പ്ര​ജേ​ഷ് കു​മാ​ർ, എ​ൻ. ബേ​ബി, വി​നീ​ത, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ര​മ്യ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ബ​ഡ്സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും, ജീ​വ​ന​ക്കാ​രും, ര​ക്ഷി​താ​ക്ക​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി. ഈ ​വ​ർ​ഷം ഇ​രു​പ​ത്ത​ഞ്ചി​ല​ധി​കം ഗ്രൂ​പ്പു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഏ​ഴ​ര ഏ​ക്ക​റി​ലാ​യാ​ണ് പൂ​വ​നി പ​ദ്ധ​തി പ്ര​കാ​രം പ​ഞ്ചാ​യ​ത്തി​ൽ ഓ​ണ​ക്കാ​ല പു​ഷ്പ​കൃ​ഷി ഒ​രു​ക്കു​ന്ന​ത്.