പോത്തൻകോട് മേഖലയിൽ തെരുവുനായ ആക്രമണം: 20 പേർക്കു കടിയേറ്റു
Friday, July 4, 2025 6:35 AM IST
പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട് മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ ആ ​ക്ര​മ​ണ​ത്തി​ൽ ഇ​രു​പ​തു പേ​ർ​ക്കു ക​ടി​യേ​റ്റു. പോ​ത്ത​ൻ​കോ​ട് ജം​ഗ്ഷ​നി​ൽ​നി​ന്നു ആ​ക്ര​മ​ണം തു​ട​ങ്ങി​യ തെ​രു​വു​നാ​യ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ പൂ​ല​ന്ത​റ വ​രെ ആ​ളു​ക​ളെ പി​ന്തു​ട​ർ​ന്നു ക​ടി​ച്ചു. മാ​ത്ര​മ​ല്ല പോ​ത്ത​ൻ​കോ​ട് മേ​ലെ​മു​ക്കി​ലും പോ​ത്ത​ൻ​കോ​ട് ബ​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും ഉ​ണ്ടാ​യി​രു​ന്ന​വ​രെ നാ​യ ആ​ക്ര​മി​ച്ചു.

ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും കാ​ലി​നാ​ണ് ക​ടി​യേ​റ്റ​ത്. സ്ത്രീ​ക​ളും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ക​ടി​യേ​റ്റ​വ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. ഏ​റെ നേ​ര​ത്തെ തെ​ര​ച്ചി​ലി​നു ശേ​ഷം നാ​യ​യെ ക​ണ്ടെ​ത്തി.