ഭാ​ര്യ​യെ തലയ്ക്കടിച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Friday, July 4, 2025 6:44 AM IST
നെ​ടു​മ​ങ്ങാ​ട്: ഭാ​ര്യ​യെ ക്രി​ക്ക​റ്റ് ബാ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച പു​തു​കു​ള​ങ്ങ​ര ചാ​രും​മൂ​ട് ഹ​ക്കിം നി​വാ​സി​ൽ ഹ​ക്കിം (42) നെ ​ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. നി​ര​ന്ത​രം വീ​ട്ടി​ൽ മ​ദ്യ​പി​ച്ച് എ​ത്തി ഭാ​ര്യ​യെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും പ​രി​സ​ര വാ​സി​ക​ൾ​ക്ക് ഉ​ൾ​പ്പ​ടെ ഇ​യാ​ൾ ശ​ല്യ​മാ​യി​രി​ന്നു .

ക​ഴി​ഞ്ഞ 30ന് ​രാ​വി​ലെ ഒന്പതോടെ ഹ​ക്കിം ഭാ​ര്യ സെ​ലീ​ന​യു​മാ​യി വാ​ക്കു ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും തു​ട​ന്ന് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ക്രി​ക്ക​റ്റ്' ബാ​റ്റ് കൊ​ണ്ട് ത​ല​യ്ക്കും മൂ​ഖ​ത്തും അ​ടി​ക്കു​ക​യും മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് ത​ല​യ്ക്കും ക​ണ്ണി​നും മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ സെ​ലീ​ന​യെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രം ചേ​ർ​ന്നു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രി​ന്നു.

ആ​ര്യ​നാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. അ​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.