വെ​ള്ള​നാ​ട് ട്ര​ഷ​റി​ക്കു മു​ന്നി​ൽ കെ​എ​സ്എ​സ്പി​എ ധ​ർ​ണ
Thursday, July 3, 2025 6:15 AM IST
നെ​ടു​മ​ങ്ങാ​ട്: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​രു​വി​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ള​നാ​ട് ട്ര​ഷ​റി​ക്കു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​മു​കി​ൻ​കോ​ട് ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ.​എ. റ​ഹിം അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​വി. ഗോ​പ​കു​മാ​ർ, ക​ടു​ക്കാ​മൂ​ട് മ​നോ​ഹ​ര​ൻ, വെ​ള്ള​നാ​ട് കൃ​ഷ്ണ​ൻ​കു​ട്ടി, ക​ണ്ട​മ​ത്ത്‌ ഭാ​സ്ക​ര​ൻ, അ​ബു​സ​ലി, കേ​ശ​വ​ൻ​പോ​റ്റി, ഒ​സ്സാ​ൻ കു​ഞ്ഞ്, എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​ന്ത്ര​ണ്ടാം പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ക, 21 ശ​ത​മാ​നം സ​മാ​ശ്വാ​സം ന​ൽ​കു​ക, മു​ൻ​പ് ന​ൽ​കി​യ സ​മാ​ശ്വാ​സ​ത്തി​ന്‍റെ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, മെ​ഡി​സെ​പ്പി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ. ധ​ർ​ണ​യ്ക്കു മു​ന്നോ​ടി​യാ​യി പ്ര​വ​ർ​ത്ത​ക​ർ വെ​ള്ള​നാ​ട് ടൗ​ണി​ൽ പ്ര​ക​ട​ന​വും ന​ട​ത്തി.