കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ മ​രംവീ​ണു
Thursday, July 3, 2025 6:15 AM IST
നെ​ടു​മ​ങ്ങാ​ട്: ആ​ര്യ​നാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ​കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലൂ​ടെ ഗു​ൽ​മോ​ഹ​ർ മ​രം ഒ​ടി​ഞ്ഞു വീ​ണു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11 മ​ണി​ക്കാ​ണ് മ​രം​വീ​ണ​ത്. മ​രം വീ​ണ​പ്പോ​ൾ കു​ട്ടി​ക​ൾ ആ​രും കെ​ട്ടി​ട​ത്തി​നു വെ​ളി​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ല്ലാ കു​ട്ടി​ക​ളും ക്ലാ​സ് മു​റി​യി​ൽ ആ​യി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന ക്ലാ​സ് മു​റി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലൂ​ടെ വീ​ണ​തി​നാ​ൽ കു​ട്ടി​ക​ളെ മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പം​നി​ന്ന മ​ര​മാ​ണ് ഒ​ടി​ഞ്ഞു വീ​ണ​ത്.

ശു​ചി​മു​റി കെ​ട്ടി​ട​ത്തി​നും കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ശു​ദ്ധ​ജ​ല ടാ​ങ്കു​ക​ൾ​ക്കും നാ​ശം ഉ​ണ്ടാ​യി. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ചു മാ​റ്റി. നെ​ടു​മ​ങ്ങാ​ട് ത​ഹ​സി​ൽ​ദാ​ർ അ​നി​ൽ കു​മാ​ർ സ്കൂ​ളി​ൽ എ​ത്തി​സ്ഥി​തി ഗ​തി​ക​ൾ വി​ല​യി​രു​ത്തി.