വ​ന​പാ​ല​ക​നെ കൈ​യേ​റ്റം ചെ​യ്ത പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, July 2, 2025 7:04 AM IST
വി​തു​ര: പൊ​ന്മു​ടി യാ​ത്ര​ക്കി​ട​യി​ൽ വ​ന​പാ​ല​ക​നെ കൈ​യേ​റ്റം ചെ​യ്ത പ്ര​തി​യെ വി​തു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ള​റ​ട കി​ളി​യൂ​ർ കാ​രു​ണ്യ ഭ​വ​നി​ൽ സു​ജി​യാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ട്രാ​വ​ല​ർ വാ​ഹ​ന​ത്തി​ൽ പൊ​ന്മു​ടി​യി​ൽ പോ​കു​ന്ന​തി​നി​ട​യി​ൽ കാ​ട്ടി​നു​ള്ളി​ലെ മൃ​ഗ​ങ്ങ​ൾ​ക്കു ശ​ല്യം ഉ​ണ്ടാ​വു​ന്ന രീ​തി​യി​ൽ വാ​ഹ​ന​ത്തി​ലെ സൗ​ണ്ട് സി​സ്റ്റം ഉ​പ​യോ​ഗി​ച്ച് വ​ലി​യ ശ​ബ്ദം പു​റ​പ്പെ​ടു​വി​ച്ചു.

കൂ​ടാ​തെ പൊ​ന്മു​ടി​യി​ൽ പോ​യി തി​രി​ച്ചു വ​രു​ന്ന​വ​ഴി ഗോ​ൾ​ഡ​ൻ വാ​ലി ചെ​ക്ക് പോ​സ്റ്റി​ൽ എ​ത്തി​യ​പ്പോ​ൾ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്നു വി​തു​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ പേ​രി​ൽ വെ​ള്ള​റ​ട സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.