ഐ​ഡി കാ​ർ​ഡ് വി​ത​ര​ണം ചെയ്തു
Wednesday, July 2, 2025 7:04 AM IST
നെ​ടു​മ​ങ്ങാ​ട്: ഐ​എ​ൻ​ടി​യു​സി പൂ​വ​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​കു​മാ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി ബി.​ആ​ർ.​എം ഷ​ഫീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. പ്ര​താ​പ​ൻ പു​തി​യ അം​ഗ​ങ്ങ​ൾ​ക്ക് ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു.

ഡി​സി​സി സെ​ക്ര​ട്ട​റി നെ​ട്ട​റ​ച്ചി​റ ജ​യ​ൻ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി. ​അ​ർ​ജു​ന​ൻ, അ​ഡ്വ. എ​സ്. അ​രു​ൺ​കു​മാ​ർ, നൗ​ഷാ​ദ് ഖാ​ൻ, ചി​റ​മു​ക്ക് റാ​ഫി, പൂ​ങ്കും​മൂ​ട് അ​ജി, ജെ​റി​ൻ ജ​യ​ൻ, വ​ള്ള​ക്ക​ട​വ് സു​ധീ​ർ, എ​സ്.​പി. സു​ന്ദ​ർ എ​ന്നി​വ​ർ  സം​സാ​രി​ച്ചു. പു​തു​താ​യി യൂ​ണി​യ​നി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് ന​ൽ​കി.

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​രെ​യും എ​സ്എ​സ്എ​ൽ​സി പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.