പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ക്കൽ:  പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി
Wednesday, July 2, 2025 7:04 AM IST
വെ​ള്ള​റ​ട: ആ​റാ​ട്ടു​കു​ഴി​വാ​ര്‍​ഡി​ല്‍ ഈ​യ്യ​പ്പൊ​റ്റ​യി​ല്‍ അ​ന​ധി​കൃ​ത പാ​റ​ഖ​ന​ന​ത്തി​നും, പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തി​നു​മെ​തി​രെ പ്ര​തി​ഷേ​ധം. വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി. ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജു ബി. ​നാ​യ​ര്‍ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​ജെ​പി വെ​ള്ള​റ​ട ഏ​രി​യാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി സൗ​ത്ത് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ള​യ​റ ര​തീ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ സെ​ക്ര​ട്ട​റി സ്‌​റ്റെ​ഫി​ന്‍ സ്റ്റീ​ഫ​ന്‍, വെ​ള്ള​റ​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഖി​ല്‍, ജ​ന​റ​ല്‍ സെ​ര​ക​ട്ട​റി ചൂ​ണ്ടി​ക്ക​ല്‍ ശ്രീ​ക​ണ്ഠ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ത്മ​കു​മാ​ര്‍, കി​ളി​യൂ​ര്‍ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ അ​മ്യ​ത പ്ര​ദീ​പ്, സു​മോ​ദ്, വാ​ര്‍​ഡ് മെ​മ്പ​ര്‍ അ​ഖി​ല മ​നോ​ജ്, വി​നു​കു​മാ​ര്‍, ര​തീ​ഷ് കു​മാ​ര്‍, കാ​ര്‍​ത്തി​കേ​യ​ന്‍, ശി​വ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.