യൂ​സു​ഫ് പ​ല്ലാ​രി​മം​ഗ​ല​ത്തി​ന് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ സ്മാ​ര​ക പു​ര​സ്കാ​രം
Friday, July 4, 2025 4:50 AM IST
പോ​ത്താ​നി​ക്കാ​ട്: തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ക​ള്‍​ച​റ​ല്‍ ഫോ​റ​ത്തി​ന്‍റെ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ സ്മാ​ര​ക പു​ര​സ്കാ​ര​ത്തി​നാ​യി കെ.​എ. യൂ​സു​ഫ് പ​ല്ലാ​രി​മം​ഗ​ല​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു. പ​ല്ലാ​രി​മം​ഗ​ലം ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ന്‍റെ ച​രി​ത്ര പു​സ്ത​കം ത​യാ​റാ​ക്കി​യ​തി​നാ​ണ് പു​ര​സ്കാ​രം. 2023 ഒ​ക്ടോ​ബ​റി​ലാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്. ആ​നു​കാ​ലി​ക​ങ്ങ​ളി​ല്‍ ക​വി​ത, ക​ഥ തു​ട​ങ്ങി​യ​വ എ​ഴു​തു​ന്ന യൂ​സു​ഫ് "പെ​ങ്ങ​ള്‍ ന​ട്ട പൂ​ക്ക​ള്‍’ എ​ന്ന പേ​രി​ല്‍ ക​വി​താ​സ​മാ​ഹാ​ര​വും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

ജൂ​ലൈ അ​ഞ്ചി​ന് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ അ​നു​സ്മ​ര​ണ ദി​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ന​ന്ദാ​വ​നം പ്ര​ഫ. എ​ന്‍. കൃ​ഷ്ണ​പി​ള്ള ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.