ഫ്ലാ​റ്റ് ത​ട്ടി​പ്പ്: പ്ര​തി പി​ടി​യി​ൽ
Thursday, July 3, 2025 4:34 AM IST
കാ​ക്ക​നാ​ട്: കാ​ക്ക​നാ​ട് ഫ്ലാ​റ്റ് പ​ണ​യ​ത്തി​ന് ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

വാ​ഴ​ക്കാ​ല മ​ല​ബാ​ർ അ​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ മി​ന്‍റു മാ​ണി(39)​യെ​യാ​ണ് തൃ​ക്കാ​ക്ക​ര എ​സ്ഐ വി.​ബി. അ​ന​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

വാ​ഴ​ക്കാ​ല​യി​ലെ മ​ല​ബാ​ർ സ​ർ​വീ​സ് അ​പ്പാ​ർ​ട്ട്മെ​ന്‍റ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ത​ട്ടി​പ്പ്.