ഹോ​മി​യോ ഡി​സ്പെ​ൻ​സ​റിയിൽ യോ​ഗ ഹാ​ൾ തു​റ​ന്നു
Thursday, July 3, 2025 4:06 AM IST
കാ​ല​ടി: ശ്രീ​മൂ​ല​ന​ഗ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി യോ​ഗ ഹാ​ൾ അ​ൻ​വ​ർ സാ​ദ​ത്ത് എംഎൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.എം. ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടി​ൽ നി​ന്നും ഏഴു ല​ക്ഷം രൂ​പ​യും ആ​യു​ഷ് മി​ഷ​ന്‍റെ അഞ്ചു ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടെ 12 ല​ക്ഷ​ത്തോ​ളം രൂ​പ​മു​ട​ക്കി​യാ​ണ് പു​തി​യ ഹാ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു പാ​റ​പ്പു​റം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ എം.​ജെ. ജോ​മി, മെ​മ്പ​ർ​മാ​രാ​യ കെ.സി. മാ​ർ​ട്ടി​ൻ, എ​ൻ.സി. ​ഉ​ഷാ​കു​മാ​രി, സി​ൽ​വി ബി​ജു, സി​മി ജി​ജോ, ആ​ന്‍റ​ണി വ​ട​ക്ക​ഞ്ചേ​രി, കെ ​പി അ​നൂ​പ്, ഡാ​ർ​ലി ജീ​മോ​ൻ, ഡേ​വി​സ്കൂ​ട്ടു​ങ്ങ​ൽ, ഷി​ജി​ത സ​ന്തോ​ഷ് , കെ.​പി. സു​കു​മാ​ര​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ​. അ​ഭി​ജി​ത്ത്, ഡോ. ​ഗ്ലെ​ൻ​സ​ൺ തുടങ്ങിയവർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.