താ​ക്കോ​ൽദാ​നം ഞാ​യ​റാ​ഴ്ച
Thursday, July 3, 2025 4:06 AM IST
കാ​ല​ടി : അ​ങ്ക​മാ​ലി എ​ൻ​ആ​ർ​ഐ അ​സോ​സി​യേ​ഷ​ൻ അ​ബു​ദാ​ബി (ആ​ൻ​റി​യ) നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഞാ​യ​റാ​ഴ്ച ന​ട​ക്കു​മെ​ന്ന് ആ​ൻ​റി​യ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ​യി​ലേ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ 12 പ​ഞ്ചാ​യ​ത്തു​ക​ലേ​യും യു​എ​ഇ പ്ര​വാ​സി​ക​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന സം​ഘ​ട​ന​യാ​ണ് ആ​ൻ​റി​യ. ആ​ൻ​റി​യ ഈ ​വ​ർ​ഷം കാ​ല​ടി മാ​ണി​ക്യ​മം​ഗ​ല​ത്തു​ള്ള നി​ർ​ധ​ന കു​ടും​ബ​ത്തി​ന് "ആ​ൻ​റി​യ സ്നേ​ഹ​വീ​ട് " എ​ന്ന പേ​രി​ൽ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ക​യാ​ണ്.

ആ​ൻ​റി​യ പ​ണി പൂ​ർ​ത്തി​യാ​ക​രി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ വീ​ടാ​ണ് ഇ​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ക്കും. മാ​ണി​ക്യ​മം​ഗ​ലം പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ചാ​ത്തേ​ലി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ​ൻ തോ​ട്ട​പ്പി​ള്ളി, വാ​ർ​ഡ് മെ​മ്പ​ർ സ്മി​താ ബി​ജു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​ൻ​റി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ൻ​സ​ൺ ആ​ന്‍റ​ണി, ക​ൺ​വീ​ന​ർ സാ​ജു ജോ​സ​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്വ​രാ​ജ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റോ​ബി​ൻ തോ​മ​സ്, ജോ​ർ​ജ് പ​ട​യാ​ട്ടി​ൽ, മാ​ർ​ട്ടി​ൻ ഔ​സേ​പ്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.