വൈ​പ്പി​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ മ​ഹി​ളാ കോ​ൺ​ഗ്ര​സ് ധ​ർ​ണ
Friday, July 4, 2025 4:26 AM IST
വൈ​പ്പി​ൻ : ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.

ഞാ​റ​ക്ക​ൽ ആ​ശു​പ​ത്രി​യി​ൽ ജി​ഡ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന് ന​മ്പ​ർ ല​ഭി​ക്കു​ന്ന​തി​നാ​യി ബ്ലോ​ക്കി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ എ​ൽ​പ്പി​ക്കാ​തെ സ്വ​കാ​ര്യ വ്യ​ക്തി​യെ ഏ​ൽ​പി​ക്കു​ക​യും അ​യാ​ൾ​ക്ക് 2.39 ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്ന് എ​ച്ച്എം​സി ക​മ്മി​റ്റി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ത് അ​ഴി​മ​തി ആ​ണെ​ന്നാ​ണ് മ​ഹി​ള​കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം.

ധ​ർ​ണ മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നി​ല സി​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്രീ​സ ക്ലീ​റ്റ​സ് അ​ധ്യ​ക്ഷ​യാ​യി.