മെ​ട്രോ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണം: ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ​തി​രെ പ്ര​തി​ഷേ​ധം
Friday, July 4, 2025 4:17 AM IST
കാ​ക്ക​നാ​ട്: മെ​ട്രോ റെ​യി​ലി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​നം അ​നു​ഭ​വി​ക്കു​ന്ന രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് തൃ​ക്കാ​ക്ക​ര ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ​എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റ് ജം​ഗ്ഷ​നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ ഹൈ​ബി ഈ​ഡ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ണ്ടാം​ഘ​ട്ട​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തോ​ടെ മ​ര​ണ​ക്കു​ഴി​യാ​യി മാ​റി​യ റോ​ഡു​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് ഹൈ​ബി ഈ​ഡ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ടി​വി സെ​ന്‍റ​ർ തു​ട​ങ്ങി​യ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ അ​ടി​പ്പാ​ത​ക​ളും സ​ർ​വീ​സ് റോ​ഡു​ക​ളും നി​ർ​മി​ച്ച് ഗ​താ​ഗ​ത സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അ​നി​ൽ​കു​മാ​ർ​ആ​വ​ശ്യ​പ്പെ​ട്ടു.

മെ​ട്രോ റെ​യി​ൽ​വേ​യു​ടെ ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണ സ​മ​യ​ത്ത് സ്വീ​ക​രി​ച്ച ഗ​താ​ഗ​ത സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കാ​തെ​യു​ള്ള ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണം ശ​രി​യ​ല്ലെ​ന്നു നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റാ​ഷി​ദ് ഉ​ള്ളം​പി​ള്ളി, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ രാ​ധാ​മ​ണി​പി​ള്ള മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​ഡി. സു​രേ​ഷ്, എം.​ഒ. വ​ർ​ഗീ​സ്, സി.​സി. വി​ജു , ഉ​ണ്ണി കാ​ക്ക​നാ​ട്, കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ കെ.​എ. വി​ജ​യ​കു​മാ​ർ, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എം. അ​ബ്ബാ​സ്, അ​ലി പാ​റേ​ക്കാ​ട്ടി​ൽ എ.​എം. കു​ഞ്ഞു​മ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.