കൊ​ച്ചി മെ​ട്രോ​യി​ല്‍ പ​രി​സ്ഥി​തി പോ​സ്റ്റ​ര്‍ പ്ര​ദ​ര്‍​ശ​നം
Thursday, July 3, 2025 4:33 AM IST
കൊ​ച്ചി: വ​ന​മ​ഹോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന വ​നം​വ​കു​പ്പ് സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൊ​ച്ചി മെ​ട്രോ ജെ​എ​ല്‍​എ​ന്‍ സ്‌​റ്റേ​ഷ​നി​ല്‍ പ​രി​സ്ഥി​തി പോ​സ്റ്റ​ര്‍ പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ചു. കെ​എം​ആ​ര്‍​എ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍​എ​ല്‍​വി കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​യാ​റാ​ക്കി​യ​താ​ണ് പോ​സ്റ്റ​റു​ക​ള്‍. നാ​ളെ വ​രെ ജെ​എ​ല്‍​എ​ന്‍ മെ​ട്രോ സ്‌​റ്റേ​ഷ​നി​ലും അ​ഞ്ച് മു​ത​ല്‍ ഏ​ഴ് വ​രെ ഇ​ട​പ്പ​ള്ളി മെ​ട്രോ സ്‌​റ്റേ​ഷ​നി​ലും എം​ജി റോ​ഡ് മെ​ട്രോ സ്‌​റ്റേ​ഷ​നി​ലു​മാ​ണ് പ്ര​ദ​ര്‍​ശ​നം.

മ​ധ്യ​മേ​ഖ​ലാ ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് ഇ​ന്ദു വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഫെ​ന്‍ ആ​ന്‍റ​ണി, അ​സി. ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍​മാ​രാ​യ മ​നു സ​ത്യ​ന്‍, വീ​ണ ദേ​വി, ആ​ര്‍​എ​ല്‍​വി കോ​ള​ജ് അ​ധ്യാ​പ​ക​രാ​യ ധ​ര്‍​മ​തീ​ര്‍​ത്ഥ​ന്‍, മ​നു മോ​ഹ​ന്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​ര്‍​എ​ല്‍​വി കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ നൃ​ത്ത​ശി​ല്പ​വും അ​വ​ത​രി​പ്പി​ച്ചു.