കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡിലെ കുഴിയിൽ വീണ് യുവതിക്ക് പരിക്ക്
Thursday, July 3, 2025 4:06 AM IST
പ​ള്ളു​രു​ത്തി: കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് യു​വ​തി​ക്ക് പ​രി​ക്ക്. പെ​രു​മ്പ​ട​പ്പ് സ​നാ​ത​ന റോ​ഡി​ൽ താ​മ​സി​ക്കു​ന്ന അ​നു​മോ​ളാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം.

റോ​ഡി​ലൂ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി കു​ഴിയി​ൽ വീ​ഴാ​തി​രി​ക്കാ​ൻ വാ​ഹ​നം വെ​ട്ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ല​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ ഒ​ച്ച​വ​ച്ച​തോ​ടെ​യാ​ണ് കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.

കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ പെ​രു​മ്പ​ട​പ്പ് - കു​മ്പ​ള​ങ്ങി റോ​ഡ് പൊ​ളി​ച്ചി​ട്ടി​ട്ട് മാ​സ​ങ്ങ​ളാ​യി. നി​ര​വ​ധി പേ​രാ​ണ് റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്.

റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി സം​ഘ​ട​ന​ക​ൾ സ​മ​രം ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. മ​ഴ പെ​യ്യു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ റോ​ഡ് ന​ന്നാ​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.