കോ​ട്ട​ക്കാ​വ് ഫൊ​റോ​ന പ​ള്ളി​യി​ൽ ദു​ക്റാ​ന തി​രു​നാ​ൾ സ​മാ​പി​ച്ചു
Friday, July 4, 2025 4:17 AM IST
പ​റ​വൂ​ർ: കോ​ട്ട​ക്കാ​വ് ഫൊ​റോ​ന പ​ള്ളി​യി​ൽ ദു​ക്റാ​ന തി​രു​നാ​ൾ നേ​ർ​ച്ച​സ​ദ്യ​യോ​ടെ സ​മാ​പി​ച്ചു.
രാ​വി​ലെ മാ​ർ തോ​മാ​ശ്ലീ​ഹ ക്രി​സ്തു വി​ശ്വാ​സം പ​ക​ർ​ന്നു ന​ൽ​കി​യ തീ​ർ​ഥ​ക്കു​ള​ത്തി​ന​രി​കി​ൽ വ​ച്ച് വി​കാ​രി റ​വ. ഡോ. ​ജോ​സ് പു​തി​യേ​ട​ത്തി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ മാ​മ്മോ​ദീ​സ​യും മാ​മോ​ദീ​സാ ന​വീ​ക​ര​ണ​വും ന​ട​ത്തി.

തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് പാ​ണാ​വ​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ്പ​ള്ളി വി​കാ​രി ഫാ. ​വി​പി​ൻ കു​രി​ശു​ത​റ മു​ഖ്യ​കാ​ർ​മി​ക​നാ​യി. ഫാ. ​സെ​ബി​ൻ മ​ര​ക്കാ​ശേ​രി, ഫാ. ​അ​ഖി​ൽ വ​യ്പ്പു​കാ​ട്ടി​ൽ, സ​ഹ​വി​കാ​രി ഫാ.​സ​ജി​ത്ത് കൂ​വേ​ലി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.
ക​ലൂ​ർ റി​ന്യൂ​വ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ഷി പു​തു​ശേ​രി വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി.

തി​രു​നാ​ൾ ക​മ്മി​റ്റി​യും തോ​മ​സ് നാ​മ​ധാ​രി​ക​ളും കാ​ഴ്ച സ​മ​ർ​പ്പ​ണം ന​ട​ത്തി. പ​ള്ളി ചു​റ്റി പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു. തു​ട​ർ​ന്ന് നേ​ർ​ച്ച​സ​ദ്യ​യു​ടെ ആ​ശീ​ർ​വ​ദം ന​ട​ത്തി. ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ നേ​ർ​ച്ച​സ​ദ്യ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.