പെരുന്പാവൂരിൽ മ​ണ്‍​സൂ​ണ്‍ ഫെ​സ്റ്റ് -2025 ഇന്നു മുതൽ
Friday, July 4, 2025 4:26 AM IST
പെ​രു​മ്പാ​വൂ​ര്‍: കേ​ര​ള സ്റ്റേ​റ്റ് എ​ക്സി​ബി​ഷ​ന്‍ വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ണ്‍​സൂ​ണ്‍ ഫെ​സ്റ്റ് -2025 വാ​ത്തി​യാ​യ​ത്ത് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ഗ്രൗ​ണ്ടി​ല്‍ ഇ​ന്നു മു​ത​ല്‍ 30 വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യും.

വ്യാ​പാ​ര വി​പ​ണ സ്റ്റാ​ളു​ക​ള്‍, ഫു​ഡ് കോ​ര്‍​ട്ട്, കു​ട്ടി​ക​ളു​ടെ ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക്, ഗോ​സ്റ്റ് ഹൗ​സ്, കാ​ര്‍​ഷി​ക ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന സ്റ്റാ​ളു​ക​ള്‍, കേ​ര​ള​ത്തി​ന്‍റെ ത​ന​തു നാ​ട​ന്‍ മാ​മ്പ​ഴ​ങ്ങ​ളു​ടെ വി​പ​ണ​നം എ​ന്നി​വ ഉ​ണ്ടാ​കും. സ്റ്റാ​ളു​ക​ള്‍ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 10 വ​രെ​യാ​ണ്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

ഇ​തി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന തു​ക നി​ര്‍​ധ​ന​രാ​യ കു​ട്ടി​ക​ളു​ടെ പ​ഠ​ന ചി​ല​വി​നു വേ​ണ്ടി ന​ല്‍​കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. സി.​എ​സ്. വി​ജ​യ​ന്‍ ഏ​റ്റു​മാ​നൂ​ര്‍, കെ.​എം. ഹം​സ ആ​ലു​വ, കെ.​സി. അ​നൂ​പ് കോ​ല​ഞ്ചേ​രി, കേ​ര​ള സ്റ്റേ​റ്റ് എ​ക്സി​ബി​ഷ​ന്‍ വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ്യോ​തി​കു​മാ​ര്‍ ജി. ​മു​ദാ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.