യു​വ​തി​യെ ക​യ​റി​പ്പി​ടി​ച്ച യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Thursday, July 3, 2025 4:33 AM IST
ക​ള​മ​ശേ​രി: ക​ള​മ​ശേ​രി സോ​ഷ്യ​ൽ പ​ള്ളി സൗ​ഹൃ​ദ ന​ഗ​ർ റോ​ഡി​ൽ വ​ച്ച് ക​ഴി​ഞ്ഞ ദി​വ​സം 7.50ന് ​അ​തു​വ​ഴി ന​ട​ന്നു​പോ​യ യു​വ​തി​യെ ലൈം​ഗി​ക ഉ​ദ്ദേ​ശ​ത്തോ​ടെ ക​യ​റി​പ്പി​ടി​ച്ച കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ളെ ക​ള​മ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി.

പെ​രു​മ്പാ​വൂ​ർ അ​ല്ല​പ്ര മ​ക​പ്പി​ള്ളി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ക്ഷാ​ദ് (18), ക​ള​മ​ശേ​രി ച​ങ്ങ​മ്പു​ഴ ന​ഗ​റ​ർ പൊ​ട്ട​ച്ചാ​ൽ ന​ഗ​റി​ൽ വാ​ഴ​യി​ൽ വീ​ട്ടി​ൽ അ​ഹ​മ്മ​ദ് ഹ​ലീം (19) എ​ന്നി​വ​രെ​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ബി. ല​ത്തീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ര​ഞ്ജി​ത്ത്, സി​പി​ഒ​മാ​രാ​യ വി​നു, ഷാ​ജ​ഹാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.