പി​ണ​വൂ​ർ​ക്കു​ടി ആ​ദി​വാ​സി ഉ​ന്ന​തി​യി​ൽ ഒ​രു കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ
Thursday, July 3, 2025 4:16 AM IST
കോ​ത​മം​ഗ​ലം: കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പി​ണ​വൂ​ർ​ക്കു​ടി ആ​ദി​വാ​സി ഉ​ന്ന​തി​യി​ൽ ഒ​രു കോ​ടി​യു​ടെ വി​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കും.

പ​ഠ​ന കേ​ന്ദ്രം, ക​മ്യൂ​ണി​റ്റി ഹാ​ൾ ന​വീ​ക​ര​ണം, മി​നി സ്റ്റേ​ഡി​യം നി​ർ​മാ​ണം, ലൈ​ബ്ര​റി​ക്ക് ഉ​പ​ക​ര​ണം വാ​ങ്ങ​ൽ, പൊ​തു കി​ണ​റു​ക​ളു​ടെ ന​വീ​ക​ര​ണം, സോ​ളാ​ർ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ൽ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പി​ണ​വൂ​ർ​കു​ടി​യി​ൽ ഊ​രു​കൂ​ട്ടം ചേ​ർ​ന്നു.

പി​ണ​വൂ​ർ ന​ഗ​ർ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ചേ​ർ​ന്ന ഊ​രു​കൂ​ട്ടം ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്തം​ഗം ബി​നീ​ഷ് നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.