ചാ​വ​റ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി​ക്ക് അ​ഭി​മാ​ന നി​മി​ഷം
Thursday, July 3, 2025 4:16 AM IST
വാ​ഴ​ക്കു​ളം: ചാ​വ​റ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി​ക്കും ഇ​ത് അ​ഭി​മാ​ന നി​മി​ഷം. കീം ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ക​ല്ലൂ​ർ​ക്കാ​ട് വ​ട്ട​ക്കു​ഴി​യി​ൽ ജോ​ണ്‍ ഷി​നോ​ജ് വാ​ഴ​ക്കു​ളം ചാ​വ​റ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​ണ്.

2022-23 പ​ത്താം ക്ലാ​സ് ബാ​ച്ചി​ൽ ഐ​സി​എ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ നാ​ലു വി​ഷ​യ​ങ്ങ​ളി​ൽ നൂ​റി​ൽ നൂ​റും നേ​ടി 98.2 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ന്നാം സ്ഥാ​ന​വും എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ണ്‍ ഗ്രേ​ഡും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡി​നോ ക​ള്ളി​കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​ത്തു തൊ​ട്ടി​യി​ൽ എ​ന്നി​വ​ർ ജോ​ണ്‍ ഷി​നോ​ജി​ന് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു.