സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ഫ്യൂസ് ഊരിമാറ്റുന്നതായി പ​രാ​തി
Friday, July 4, 2025 4:17 AM IST
മ​ര​ട്: ച​മ്പ​ക്ക​ര ഭാ​ഗ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ട്രാ​ൻ​സ്ഫോ​ർ​മ​ർ ഓ​ഫ് ചെ​യ്ത് വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി. വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടെ​ന്ന ഫോ​ൾ കോ​ളു​ക​ളെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ഴാ​ണ് ഫ്യൂ​സ് കാ​രി​യ​റു​ക​ളി​ൽ നി​ന്ന് ഫ്യൂ​സ് ഊ​രി​മാ​റ്റി വ​ച്ചി​രി​ക്കു​ന്ന​താ​യി കാ​ണു​ന്ന​ത്.

ന്യൂ​ക്ലി​യ​സ് മാ​ൾ, ഇ​ഞ്ച​ക്ക​ൽ, ച​മ്പ​ക്ക​ര തു​ട​ങ്ങി പ​ത്തോ​ളം സ്ഥ​ല​ത്ത് ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ത്ത​രം പ്ര​ശ്ന​മു​ണ്ടാ​യ​താ​യി കെഎ​സ്ഇബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വൈ​റ്റി​ല സെ​ക്ഷ​നി​ലും ഇ​തേ പ്ര​ശ്ന​മു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്.