ഇ-​സ്റ്റാ​മ്പ് വി​ത​ര​ണം മു​ട​ങ്ങി; ര​ണ്ടാം ദി​ന​വും ജ​നം നെ​ട്ടോ​ട്ട​ത്തി​ൽ
Thursday, July 3, 2025 4:33 AM IST
സൈ​റ്റി​ൽ​നി​ന്ന് പ​ത്തോ പ​തി​ന​ഞ്ചോ പേ​ർ​ക്ക് മാ​ത്ര​മാ​ണ് പ​ത്ത​ര​യ്ക്ക് മു​മ്പ് ഇ​ല​ക്ട്രോ​ണി​ക് മു​ദ്ര​പ്പ​ത്രം ല​ഭി​ക്കു​ന്ന​ത്


ആ​ലു​വ: ഇ-​സ്റ്റാ​മ്പ് വി​ത​ര​ണം തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും മു​ട​ങ്ങി. വെ​ണ്ട​ർ​മാ​രു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ക്യൂ ​നി​ൽ​ക്കു​ന്ന​വ​ർ​ക്ക് കാ​ര്യം ന​ട​ക്കാ​തെ മ​ട​ങ്ങേ​ണ്ടി വ​രി​ക​യാ​ണ്. പോ​ർ​ട്ട​ലി​ന്‍റെ സെ​ർ​വ​ർ ത​ക​രാ​ർ പ​തി​വാ​യി​രി​ക്കു​ക​യാ​ണെ​ന്ന് വെ​ണ്ട​ർ​മാ​ർ പ​റ​ഞ്ഞു.

അ​ഞ്ചു ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ 2017 മു​ത​ൽ ത​ന്നെ ഇ-​സ്റ്റാ​മ്പിം​ഗി​ലേ​ക്ക് മാ​റി​യി​രു​ന്നു. അ​തി​നു താ​ഴേ​ക്കു​ള്ള മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ​ക്കും ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ഇ-​സ്റ്റാ​മ്പിം​ഗ് ന​ട​പ്പി​ലാ​ക്കി​യ​തോ​ടെ​യാ​ണ് സെ​ർ​വ​ർ ത​ക​രാ​ർ സ്ഥി​ര​മാ​യി​രി​ക്കു​ന്ന​ത്.

വെ​ണ്ട​ർ​മാ​രു​ടെ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി സ്വ​ന്തം ഫോ​ൺ ന​മ്പ​റി​ൽ ഒ​ടി​പി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ മു​ദ്ര​പ്പ​ത്രം സ്വ​ന്തം പേ​രി​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നാ​കൂ. ദി​വ​സ​വും രാ​വി​ലെ പ​ത്ത​ര​മു​ത​ലാ​ണ് ജ​ന​ങ്ങ​ൾ ഈ ​ദു​ര്യോ​ഗം അ​നു​ഭ​വി​ക്കു​ന്ന​ത്. സൈ​റ്റി​ൽ​നി​ന്ന് പ​ത്തോ പ​തി​ന​ഞ്ചോ പേ​ർ​ക്ക് മാ​ത്ര​മാ​ണ് പ​ത്ത​ര​യ്ക്ക് മു​മ്പ് ഇ​ല​ക്ട്രോ​ണി​ക് മു​ദ്ര​പ്പ​ത്രം ല​ഭി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ ആ​യി​ര​ത്തോ​ളം വെ​ണ്ട​ർ​മാ​രി​ൽ 700 ഓ​ളം പേ​ർ മാ​ത്ര​മാ​ണ് മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നാ​യി സ​ർ​ക്കാ​ർ ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് പോ​ർ​ട്ട​ലി​ൽ ക​യ​റു​ന്ന​ത്. ഇ​തു​പോ​ലും താ​ങ്ങാ​നു​ള്ള ക​രു​ത്ത് സെ​ർ​വ​റി​ന് ഇ​ല്ലെ​ന്നാ​ണ് ആ​ധാ​ര എ​ഴു​ത്തു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. പ​ത്ത് രൂ​പ​യാ​ണ് വെ​ണ്ട​ർ​മാ​ർ​ക്ക് ല​ഭി​ക്കു​ന്ന ക​മ്മീ​ഷ​ൻ. അ​തി​ൽ പ്രി​ന്‍റിം​ഗ് ചെ​ല​വ് വെ​ണ്ട​ർ​മാ​ർ വ​ഹി​ക്ക​ണം.

വാ​ട​ക​ക്ക​രാ​ർ, പ​ണ​യ​ക​രാ​ർ, വ​സ്തു​വി​ൽ​പ്പ​ന ക​രാ​ർ, ലൈ​സ​ൻ​സ് ക​രാ​റു​ക​ൾ, സ​ത്യ​വാ​ങ്മൂ​ലം, , ജ​ന​ന, മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കാ​ണു ചെ​റി​യ തു​ക​യ്ക്കു​ള്ള മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ വേ​ണ്ടി​വ​രു​ന്ന​ത്.