രാ​ജ​ഗി​രി വി​ശ്വ​ജ്യോ​തി കോ​ള​ജി​ൽ "ദീ​ക്ഷാ​രം​ഭം' സം​ഘ​ടി​പ്പി​ച്ചു
Thursday, July 3, 2025 4:16 AM IST
പെ​രു​മ്പാ​വൂ​ർ: വേ​ങ്ങൂ​ർ രാ​ജ​ഗി​രി വി​ശ്വ​ജ്യോ​തി കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ഒ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രി​ൻ​സി​പ്പാ​ളും വി​ശി​ഷ്ട വ്യ​ക്തി​ക​ളും ചേ​ർ​ന്ന് തി​രി തെ​ളി​യി​ച്ചു ന​ൽ​കി​യാ​ണ് സ്വാ​ഗ​തം ചെ​യ്ത​ത്. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ജിം​സ​ൺ ഡി. ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കൊ​ച്ചി എ​സ്എ​ച്ച് പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ബെ​ന്നി നൽ​ക്ക​ര ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.

ഇ​ടു​ക്കി മോ​ട്ടി​വേ​ഷ​ൻ സെ​ൽ, പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ജി അ​ര​വി​ന്ദ് മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യി​രു​ന്നു. കോ​ള​ജ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡി​ബി​ൻ ക​രി​ങ്ങേ​ൻ , സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​സി. പ്ര​ഫ. സു​സ്മി​ൻ രെ​ജു, അ​സി. പ്ര​ഫ. ഡി. ​ര​ഞ്ജി​നി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.