വി​ദേ​ശ​മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ
Friday, July 4, 2025 4:35 AM IST
പെ​രു​മ്പാ​വൂ​ർ: ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പോ​ലീ​സ് പി​ടി​യി​ൽ. മാ​റ​മ്പി​ള്ളി ക​മ്പ​നി​പ്പ​ടി പ​റ​ക്കാ​ട്ടു​കു​ടി രാ​ജേ​ഷ് (53)നെ​യാ​ണ് 18 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ക​മ്പ​നി​പ്പ​ടി ഭാ​ഗ​ത്തു​വ​ച്ചാ​യിരുന്നു അറസ്റ്റ്. ഇ​യാ​ളു​ടെ ബ​ന്ധു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ർ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലാ​യി​രു​ന്നു വി​ല്പ​ന. മ​ദ്യ​വി​ല്പ​ന​യി​ലൂ​ടെ ല​ഭി​ച്ച 2,300 രൂ​പ​യും ഇ​യാ​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. സൂ​ഫി, എ​സ്.​ഐ. ശി​വ​പ്ര​സാ​ദ്, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ശി​വാ​ന​ന്ദ​ൻ ക​ർ​ത്ത, മു​ഹ​മ്മ​ദ് ഷാ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.