നെടുമ്പാശേരി: കൊച്ചി എയർപോർട്ട് ലയൺസ് ക്ലബ്ബിന്റെയും ലയൺസ് ഡിസ്ട്രിക്ടിന്റെയും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെ വേങ്ങൂരിൽ നിർമാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ കൈമാറി. വേങ്ങൂർ സ്വദേശിനി പൂവ്വത്തും പള്ളയിൽ പരേതനായ പ്രഭാകരന്റെ ഭാര്യ എം.കെ. രാധയ്ക്കാണ് വീട് നിർമിച്ച് നൽകിയത്.
ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ്, പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. ജോസഫ് കെ . മനോജ്, ഹൗസിംഗ് പ്രൊജക്ട് സെക്രട്ടറി ജോസ് മംഗലി, റീജിയൻ ചെയർമാൻ സി.എ. ജോളി സ്റ്റീഫൻ, ഡിസ്ടിക്റ്റ് പ്രോജക്ട് ചെയർമാൻ ടി.കെ. രാജീവ്, കൗൺസിലർ ലേഖ മധു, ലേഡീസ് ഫോറം പ്രസിഡന്റ് റൂബി ജസ്റ്റിൻ, ലയൺസ് ക്ലബ് സെക്രട്ടറി പി.ഐ. ബോസ്,
ട്രഷറർ ടി.പി. ചാക്കോച്ചൻ, വൈസ് പ്രസിഡന്റുമാരായ ടോമി മാത്യു, സോജൻ ജോസഫ്, മറ്റ് ഭാരവാഹികളായ ഷൈൻ പോൾ, പി.ഡി. ഏല്യാസ്, മധുസുധൻ നായർ, സുജാത ബോസ്, ജെസി ചാക്കോച്ചൻ, വി.കെ. ജോഷി, എം.എം. പാപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു.