പുതിയകാവ് സ്കൂളിൽ ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ ലാ​ബ് തുറന്നു
Thursday, July 3, 2025 4:06 AM IST
പ​റ​വൂ​ർ: ചി​റ്റാ​റ്റു​ക​ര പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ​കാ​വ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ലാ​ബ് തു​ട​ങ്ങി.​ ഹ​രി​ത കേ​ര​ള മി​ഷ​നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യി സ്കൂ​ളു​ക​ളി​ലെ കെ​മി​സ്ട്രി ലാ​ബ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് ലാ​ബ് തു​ട​ങ്ങു​ന്ന​ത്.​

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി​നി ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.പി. ആ​രു​ഷ് അ​ധ്യ​ക്ഷ​നാ​യി.​ ഹ​രി​ത മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ ജെ​ഫി​ൻ പ​ദ്ധ​തി​യെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ത​ങ്ങ​ളു​ടെ കി​ണ​ര്‍ വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ള്‍ സ്‌​കൂ​ളു​ക​ളി​ലെ ലാ​ബു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി​ച്ച് ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്താം.

ഇ​തോ​ടെ ജ​ല​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നാ​കും. വി.എ. താ​ജു​ദീ​ൻ, ലൈ​ബി സാ​ജു, ഷെ​റീ​ന ബ​ഷീ​ർ, എ​സ്. സ​രി​ത, അ​ജ​യ് ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.1000 ടെ​സ്റ്റിം​ഗ് കി​റ്റു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ലാ​ബു​ക​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.