ടോ​റ​സ് ലോ​റി​യും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ചു
Thursday, July 3, 2025 4:16 AM IST
ക​ല്ലൂ​ർ​ക്കാ​ട്: ടോ​റ​സ് ലോ​റി​യും പി​ക്ക​പ്പ് ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ക​ല്ലൂ​ർ​ക്കാ​ട് കോ​ട്ട റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്ന തി​രൂ​ർ സ്വ​ദേ​ശി​യു​ടെ പി​ക്ക​പ്പ് വാ​ഹ​നം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ക​ല്ലൂ​ർ​ക്കാ​ടു​നി​ന്നു ക​രി​ങ്ക​ല്ലു​മാ​യി പോ​യ ടോ​റ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.