പെ​രു​മ്പാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി കാ​ഷ്വാ​ലി​റ്റി: റി​പ്പോ​ർ​ട്ട് തേ​ടി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Thursday, July 3, 2025 4:33 AM IST
കൊ​ച്ചി: പെ​രു​മ്പാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യോ എ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. ഇ​തു​സം​ബ​ന്ധി​ച്ച് വി​വ​രം അ​റി​യി​ക്കാ​ന്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റി​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് നി​ര്‍​ദേ​ശം ന​ല്‍​കി.

ഒ​രു മാ​സ​ത്തി​ന​കം ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​ക്കി കാ​ഷ്വാ​ലി​റ്റി വി​ഭാ​ഗം പ​ഴ​യ​തു​പോ​ലെ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ക​ഴി​ഞ്ഞ മാ​സം ക​മ്മീ​ഷ​നെ അ​റി​യി​ച്ചി​രു​ന്നു.

കാ​ഷ്വാ​ലി​റ്റി വി​ഭാ​ഗ​ത്തി​ലെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​യോ, മെ​ഡി​ക്ക​ല്‍ വാ​ര്‍​ഡി​ല്‍ താ​ത്ക്കാ​ലി​ക​മാ​യി പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന കാ​ഷ്വാ​ലി​റ്റി​യി​ലെ രോ​ഗി​ക​ളെ അ​വി​ടെ​നി​ന്നും കാ​ഷ്വാ​ലി​റ്റി വാ​ര്‍​ഡി​ലേ​ക്ക് തി​രി​കെ പ്ര​വേ​ശി​പ്പി​ച്ചോ, ഒ​ഴി​വു​വ​രു​ന്ന മെ​ഡി​ക്ക​ല്‍ വാ​ര്‍​ഡി​ല്‍ കി​ട​പ്പു​രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചോ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളെ​ല്ലാം ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള റി​പ്പോ​ര്‍​ട്ട് ആ​റാ​ഴ്ച​യ്ക്കു​ള്ളി​ല്‍ സ​മ​ര്‍​പ്പി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം.

ലി​ഫ്റ്റ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ രോ​ഗി​ക​ളെ സ്ട്രെ​ച്ച​റി​ല്‍ ചു​മ​ന്ന് ര​ണ്ടാം നി​ല​യി​ലെ​ത്തി​ക്കു​ക​യാ​ണെ​ന്ന പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്.

കാ​ഷ്വാ​ലി​റ്റി വി​ഭാ​ഗം നേ​ര​ത്തെ ഗ്രൗ​ണ്ട് ഫ്‌​ളോ​റി​ലാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തെ​ന്നും അ​വി​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തേ​ണ്ടി വ​ന്ന​തു​കൊ​ണ്ടാ​ണ് കി​ട​പ്പു​രോ​ഗി​ക​ളെ ഒ​ന്നാം നി​ല​യി​ലേ​ക്ക് മാ​റ്റി​യ​തെ​ന്നും ഡി​എം​ഒ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.