നെ​ല്ലി​മ​റ്റ​ത്ത് ആം​ബു​ല​ന്‍​സ് മ​റി​ഞ്ഞ് നാ​ലു പേ​ര്‍​ക്ക് പ​രി​ക്ക്
Friday, July 4, 2025 4:47 AM IST
കോ​ത​മം​ഗ​ലം: ദേ​ശീ​യ പാ​ത​യി​ല്‍ നെ​ല്ലി​മ​റ്റ​ത്ത് ആം​ബു​ല​ന്‍​സ് മ​റി​ഞ്ഞ് നാ​ലു പേ​ര്‍​ക്ക് പ​രി​ക്ക്. അ​ടി​മാ​ലി സ്വ​ദേ​ശി​ക​ളാ​യ പാ​ലി​യേ​റ്റീ​വ് ജീ​വ​ന​ക്കാ​രാ​യ സ​രേ​ഷ്, ശ്വേ​ത, വാ​ള​റ അ​ഞ്ചാം​മൈ​ല്‍ സ്വ​ദേ​ശി​യും ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റു​മാ​യ ജി​നോ, സ​ഹോ​ദ​രി ജി​ന്‍​സ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. നെ​ല്ലി​മ​റ്റം മി​ല്ലും​പ​ടി​യി​ല്‍ വ​ച്ച് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ല്‍ തെ​ന്നി​മ​റി​യ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഓ​ടി​കൂ​ടി​യ സ​മീ​പ​വാ​സി​ക​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പോ​ലീ​സ് എ​ത്തി മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഹൈ​റേ​ഞ്ചി​ല്‍ ഓ​ടു​ന്ന ജീ​പ്പ് മാ​തൃ​ക​യി​ലു​ള്ള ആം​ബു​ല​ന്‍​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ജി​നോ​യു​ടെ വീ​ട്ടി​ല്‍ രോ​ഗി​യാ​യ അ​മ്മ​യ്‌​ക്ക് ഓ​ക്‌​സി​ജ​ന്‍ ന​ല്‍​കു​ന്ന​തി​ന് വേ​ണ്ടി സി​ലി​ണ്ട​ര്‍ മാ​റ്റി​വ​യ്ക്കു​ന്ന​തി​നി​ടെ ഗ്യാ​സ് കു​റ്റി​തു​റ​ന്ന് ഗ്യാ​സ് മു​ഖ​ത്തേ​ക്ക് പ​തി​ച്ച് പാ​ലി​യേ​റ്റീ​വ് ജീ​വ​ന​ക്കാ​ര​നാ​യ സ​രേ​ഷി​ന് അ​സ്വ​സ്ഥ​ത​യും മൂ​ക്കി​ല്‍​നി​ന്നു ര​ക്തം വ​രു​ക​യും ചെ​യ്തു. സ​രേ​ഷി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​നാ​യി മ​റ്റ് മൂ​ന്ന് പേ​രും കൂ​ടി ആം​ബു​ല​ന്‍​സി​ല്‍ നേ​ര്യ​മം​ഗ​ല​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്നു.

നേ​ര്യ​മം​ഗ​ലം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ വി​ദ​ഗ്ധ ചി​കി​ത്സ തേ​ട​ണ​മെ​ന്ന നി​ര്‍​ദേ​ശാ​നു​സ​ര​ണം കോ​ത​മം​ഗ​ല​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രും​വ​ഴി​യാ​ണ് അ​പ​ക​ടം. കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച നാ​ല് പേ​രേ​യും വൈ​കി​ട്ടോ​ടെ വി​ട്ട​യ​ച്ചു.