പ​ച്ച​ക്ക​റി തൈകൾ ​വി​ത​ര​ണം ചെയ്തു
Thursday, July 3, 2025 4:16 AM IST
നെ​ടു​മ്പാശേ​രി : "വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി​ക്ക് ന​മു​ക്കും ഒ​രു തൈ ​ന​ടാം' കു​ട്ടി​ക​ളി​ൽ കാ​ർ​ഷി​ക അ​വ​ബോ​ധം വ​ള​ർ​ത്താ​ൻ ചെ​ങ്ങ​മ​നാ​ട് കൃ​ഷി ഭ​വ​ന്‍റെ​യും നെ​ടു​വ​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് സ​ൺ​ഡേ സ്കൂ​ളി​ന്‍റെ​യും അ​ഭി​മു​ഖ്യ​ത്തി​ൽ സ​ൺ​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ ഇ​നം പ​ച്ച​ക്ക​റി​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണോ​ദ്ഘാ​ട​നം കൃ​ഷി ഓ​ഫീ​സ​ർ സ്വ​പ്ന തോ​മ​സ് സ്കൂ​ൾ ലീ​ഡ​ർ ഐ​റി​ൻ വി​ജോ​ക്ക് തൈ​ക​ൾ ന​ൽ​കി നി​ർ​വ​ഹി​ച്ചു.

പ​ള്ളി വി​കാ​രി ഫാ. ലി​ന്‍റോ കാ​ട്ടു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നി​ൽ​കു​മാ​ർ, ഷാ​ജ​ൻ അ​ബ്രാ​ഹം , ഹെ​ഡ്മാ​സ്റ്റ​ർ ജി​നോ കൂ​ട്ടാ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ വൈ​സ് ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് പു​തു​വ, കൈ​ക്കാ​ര​ന്മാ​രാ​യ മാ​ർ​ട്ടി​ൻ തേ​യ്ക്കാ​ന​ത്ത്, ജോ​ബി സെ​ബാ​സ്റ്റ്യ​ൻ, അ​ധ്യാ​പ​ക​രാ​യ കെ.വി. ജോ​സ്,

ഹ​ണി സി​ബി, റോ​സി​ലി ജോ​സ്, ഷേ​ർ​ളി ജെ​യിം​സ്, റൂ​ബി ജോ​യ്, ഡീ​ക്ക​ൻ ബി​ജു പു​ല്ലു​കാ​ല​യി​ൽ, പിസിസി ​അം​ഗം ബി​ജു കെ. ​മു​ണ്ടാ​ട​ൻ, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മി​ക​ച്ച ക​ർ​ഷ​ക​ൻ ബേ​ബി ത​ച്ച​പ്പി​ള്ളി, സ്റ്റു​ഡ​ന്‍റ്സ് ലീ​ഡ​ർ അ​മി​ത് ജോ​ർ​ജ്, ക​പ്യാ​ർ ബി​ജു തേ​യ്ക്കാ​ന​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.