‘അ​മ്മ'​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഗ​സ്റ്റ് 15ന്
Friday, July 4, 2025 4:35 AM IST
കൊ​ച്ചി: താ​ര സം​ഘ​ട​ന​യാ​യ ‘അ​മ്മ'​യി​ലെ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഗ​സ്റ്റ് 15ന് ​ന​ട​ക്കും. ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടെ​ന്ന് അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നി​രു​ന്നെ​ങ്കി​ലും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കി​ല്ലെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്തേ​ക്ക് പു​തി​യ അം​ഗ​ങ്ങ​ള്‍ വ​ര​ട്ടെ​യെ​ന്നാ​ണ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ നി​ല​പാ​ട്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​നു പി​ന്നാ​ലെ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട് അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​രു​ന്നു. ഇ​ത് ക​ഴി​ഞ്ഞ മാ​സം പി​രി​ച്ചു​വി​ട്ട​തോ​ടെ ഭ​ര​ണ​സ​മി​തി രൂ​പീ​ക​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​വു​ക​യാ​യി​രു​ന്നു.