സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി സ​മ​രം അ​നാ​വ​ശ്യ​മെ​ന്ന്
Thursday, July 3, 2025 4:33 AM IST
22 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്

കൊ​ച്ചി: കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ലും ഹോ​സ്റ്റ​ലി​ലും ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ ഒ​രു വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ സ​മ​ര​ത്തെ ത​ള്ളി​ക്ക​ള​ണ​ഞ്ഞ് സ​ര്‍​വ​ക​ലാ​ശാ​ല. കാ​മ്പ​സ് ല​ഹ​രി വി​മു​ക്ത​മാ​ക്കാ​നും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​നെ​തി​രെ ഒ​രു വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ​ത് അ​നാ​വ​ശ്യ സ​മ​ര​മാ​ണെ​ന്നും ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും സ​ര്‍​വ​ക​ലാ​ശാ​ല പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കാ​മ്പ​സി​ലേ​ക്ക് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ അ​പ​രി​ചി​ത വാ​ഹ​ന​ങ്ങ​ളും ആ​ളു​ക​ളും പ്ര​വേ​ശി​ക്കു​ക​യും ഹോ​സ്റ്റ​ലി​ല്‍ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ കാ​മ്പ​സി​ല്‍ മി​ക​ച്ച അ​ക്കാ​ദ​മി​ക അ​ന്ത​രീ​ക്ഷം ഉ​റ​പ്പു​വ​രു​ത്താ​ന്‍ ല​ക്ഷ്യ​മി​ട്ട് എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ അ​ട്ടി​മ​റി​ക്കാ​നാ​ണ് ഒ​രു വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​പ്പോ​ള്‍ ശ്ര​മി​ക്കു​ന്ന​ത്.

ഹോ​സ്റ്റ​ല്‍ ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നെ​യും സ​ര്‍​വ്വ​ക​ലാ​ശാ​ല അ​പ​ല​പി​ച്ചു. രാ​ത്രി​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഹോ​സ്റ്റ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ നി​ര്‍​ബ​ന്ധ​പൂ​ര്‍​വം പു​റ​ത്തി​റ​ക്കി​യ​തും സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ അ​ര്‍​ധ​രാ​ത്രി ക്യാ​മ്പ​സി​നു​ള​ളി​ല്‍ സി​നി​മാ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​തും അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണ്.

അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യ 22 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​താ​യും സ​ര്‍​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ല ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സം എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മ​രം ന​ട​ത്തി​യി​രു​ന്നു.