കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​പ​ക​ടം: മ​ന്ത്രി​മാ​ര്‍ രാ​ജി​വ​യ്ക്ക​ണമെന്ന് മു​ഹ​മ്മ​ദ് ഷി​യാ​സ്
Friday, July 4, 2025 4:35 AM IST
കൊ​ച്ചി: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​പ​ക​ടം സ​ര്‍​ക്കാ​രി​ന്‍റെ അ​നാ​സ്ഥ മൂ​ല​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്. അ​പ​ക​ട സ്ഥ​ല​ത്തു​വ​ന്ന് മ​ന്ത്രി​മാ​രാ​യ വി.​എ​ന്‍. വാ​സ​വ​നും വീ​ണാ ജോ​ര്‍​ജും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് ന​ട​ത്തി​യ​ത്. ഒ​രു അ​പ​ക​ടം ന​ട​ക്കു​മ്പോ​ഴും സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​ച്ഛാ​യ​യെ ബാ​ധി​ക്കു​മോ​യെ​ന്ന ചി​ന്ത മാ​ത്ര​മാ​യി​രു​ന്നു മ​ന്ത്രി​മാ​ര്‍​ക്കു​ണ്ടാ​യി​രു​ന്ന​ത്.

ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് പു​ല്ലു​വി​ല​യാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​ത്. മ​ന്ത്രി​മാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി രാ​ജി വ​ച്ചി​ല്ലെ​ങ്കി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​റ​ണാ​കു​ളം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സി​സി ഓ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം എം​ജി റോ​ഡ് ഉ​പ​രോ​ധി​ച്ചാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. ഐ.​കെ. രാ​ജു, ടോ​ണി ച​മ്മ​ണി, എം.​ആ​ര്‍. അ​ഭി​ലാ​ഷ്, ത​മ്പി സു​ബ്ര​ഹ്മ​ണ്യം, പോ​ള​ച്ച​ന്‍ മ​ണി​യ​ങ്കോ​ട്, അ​ബ്ദു​ല്‍ ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.