സെ​ന്‍റ് ആ​ൻ​സ് കോ​ള​ജി​ൽ വി​ജ്ഞാ​നോ​ത്സ​വം
Thursday, July 3, 2025 4:06 AM IST
അ​ങ്ക​മാ​ലി: സെ​ന്‍റ് ആ​ൻ​സ് കോ​ളേ​ജി​ലെ നാ​ലു വ​ർ​ഷ ഓ​ണേ​ഴ്സ് ഡി​ഗ്രി ക്ലാ​സു​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം അ​ങ്ക​മാ​ലി സെ​ന്‍റ് ആ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സി.​എ. ജോ​ർ​ജ് കു​ര്യ​ൻ പാ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ക്യാ​പ്റ്റ​ൻ ഡോ. ​എം.​കെ. രാ​മ​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ള​ജ് നോ​ഡ​ൽ ഓ​ഫീ​സ​ർ ല​ഫ്റ്റ​ന​ന്‍റ് ആ​ഷ്ന ഗോ​പാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ സി.​എ. ജോ​ർ​ജ് കു​ര്യ​ൻ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​ത​ക്ക​ളു​മൊ​ത്ത് ദീ​പം തെ​ളി​ച്ചു.

എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​സി. പ്ര​ഫ. അ​ര​വി​ന്ദാ​ക്ഷ​ൻ കു​ഞ്ഞി , പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​സി. പ്ര​ഫ. കെ.​കെ. ഹ​രീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.