മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; മൂ​ന്നു​പേ​ർ​ക്ക് ക​ടി​യേ​റ്റു
Thursday, July 3, 2025 4:33 AM IST
നാ​യ​യ്ക്ക് പേ ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്ന് സം​ശ​യം

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ ഇ​ന്ന​ലെ തെ​രു​വ് നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്നു പേ​ർ​ക്ക് ക​ടി​യേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ കോ​ള​ജി​ലെ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് നി​ത്യ​യ്ക്കും ഒ​ന്നാം വ​ര്‍​ഷ ഡി​ഗ്രി ഹി​ന്ദി വി​ദ്യാ​ര്‍​ഥി​ക്കു​മാ​ണ് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

ഉ​ച്ച​യ്ക്കു​ശേ​ഷം അ​ഡ്മി​ഷ​ന്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യെ​ത്തി​യ കു​ട്ടി​യു​ടെ ര​ക്ഷി​താ​വി​നെ​യും ഈ ​നാ​യ ക​ടി​ച്ചു. ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ നാ​യ​യെ പി​ടി​കൂ​ടി. നാ​യ​യ്ക്ക് പേ ​വി​ഷ​ബാ​ധ​യു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു.

കോ​ള​ജി​ല്‍ നി​ന്ന് അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ല്‍ നി​ന്നു​ള്ള ജീ​വ​ന​ക്കാ​രെ​ത്തി കാ​മ്പ​സി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്നു ഒ​ന്നി​ലേ​റെ തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി​യെ​ങ്കി​ലും ആ​ക്ര​മി​ച്ച നാ​യ ആ​ദ്യം പി​ടി​കൂ​ടാ​നാ​യി​ല്ല.

നാ​യ​യു​ടെ വാ​യി​ല്‍ നു​ര​യും പ​ത​യും ക​ണ്ട​താ​യി ക​ടി​യേ​റ്റ​വ​രും വി​ദ്യാ​ര്‍​ഥി​ക​ളും പ​റ​ഞ്ഞു. ഏ​റെ നേ​ര​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ വൈ​കി​ട്ടോ​ടെ​യാ​ണ് നാ​യ​യെ പി​ടി​കൂ​ടാ​നാ​യ്ത്. ഇ​തേ നാ​യ​യു​ടെ ക​ടി​യേ​റ്റ മ​റ്റൊ​രു നാ​യ​യെ​യും പി​ടി​കൂ​ടി.