ഞാ​റ്റു​വേ​ല ച​ന്ത​യും ക​ര്‍​ഷ​ക​സ​ഭ​യും
Friday, July 4, 2025 4:47 AM IST
കോ​ത​മം​ഗ​ലം: വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​റ്റു​വേ​ല​യോ​ടാ​നു​ബ​ന്ധി​ച്ചു​ള്ള ക​ർ​ഷ​ക സ​ഭ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​എ​സ്. ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഞാ​റ്റു​വേ​ല​യു​ടെ ഭാ​ഗ​മാ​യി കൊ​ക്കോ, കു​രു​മു​ള​ക്, തൈ​ക​ൾ ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്തു. വ​രും ദി​വ​സ​ങ്ങ​ളി​ൽ തെ​ങ്ങി​ൻ തൈ, ​നേ​ന്ത്ര​ൻ ടി​ഷ്യു വാ​ഴ തൈ​ക​ൾ എ​ന്നി​വ​യും ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കും.

പോ​ത്താ​നി​ക്കാ​ട്: പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തി​രു​വാ​തി​ര ഞാ​റ്റു​വേ​ല​യോ​ട​നു​ബ​ന്ധി​ച്ച് കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ഞാ​റ്റു​വേ​ല ച​ന്ത​യു​ടെ​യും ക​ര്‍​ഷ​ക സ​ഭ​യു​ടെ​യും ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി കെ. ​വ​ര്‍​ഗീ​സ് നി​ര്‍​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ശ ജി​മ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റാ​ണി​കു​ട്ടി ജോ​ര്‍​ജ് ഞാ​റ്റു​വേ​ല സ​ന്ദേ​ശം ന​ല്‍​കി. ച​ട​ങ്ങി​നോ​ട നു​ബ​ന്ധി​ച്ച് തെ​ങ്ങി​ന്‍ തൈ​ക​ളു​ടെ ആ​ദ്യ വി​ല്‍​പ്പ​ന ബ്ലോ​ക്ക് പ​ഞ്ച​യ​ത്ത് ക്ഷേ​മ​കാ​ര്യം സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സാ​ലി ഐ​പ്പ് നി​ര്‍​വ​ഹി​ച്ചു.

ഞാ​റ്റു​വേ​ല ച​ന്ത​യി​ല്‍ ഗു​ണ​മേ​ന്മ​യു​ള്ള വേ​രു പി​ടി​പ്പി​ച്ച കു​രു​മു​ള​ക് തൈ​ക​ള്‍, ഹൈ​ബ്രി​ഡ് കൊ​ക്കോ തൈ​ക​ള്‍, സ​ങ്ക​ര​യി​നം തെ​ങ്ങി​ന്‍ തൈ​ക​ള്‍, വെ​സ്റ്റ് കോ​സ്റ്റ് തെ​ങ്ങി​ന്‍ തൈ​ക​ള്‍ എ​ന്നി​വ സ​ബ്സി​ഡി നി​ര​ക്കി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് വി​ത​ര​ണം ചെ​യ്തു. കൃ​ഷി അ​സി. ഡ​യ​റ​ക്ട​ര്‍ പ്രി​യ​മോ​ള്‍ തോ​മ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ക​ല്ലൂ​ർ​ക്കാ​ട്: കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​റ്റു​വേ​ല ച​ന്ത​യും ക​ർ​ഷ​ക​സ​ഭ​യും ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് ബേ​ബി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.