പ്ര​തി​ഷേ​ധ മാ​ർ​ച്ചും യോ​ഗ​വും നടത്തി
Thursday, July 3, 2025 4:16 AM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ റോ​ഡ് ന​വീ​ക​ര​ണം അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചും എം​സി റോ​ഡി​ൽ വെ​ള്ളൂ​ർ​ക്കു​ന്നം മു​ത​ൽ പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ത​ക​ർ​ന്ന റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ മൂ​വാ​റ്റു​പു​ഴ ടൗ​ണ്‍ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും യോ​ഗ​വും ന​ട​ത്തി.
സി​പി​ഐ മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ച് വെ​ള്ളൂ​ർ​ക്കു​ന്ന​ത്ത് സ​മാ​പി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ളി പൊ​ട്ട​യ്‌​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ലും കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യാ​ലും മൂ​വാ​റ്റു​പു​ഴ ന​ഗ​രം സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടു.

രോ​ഗി​ക​ളു​മാ​യി നി​ര​വ​ധി ആം​ബു​ല​ൻ​സു​ക​ളും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും മ​റ്റ് ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര-​ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്ന മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ അ​പ​ക​ട​ക്കു​ഴി​ക​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കും റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യും മൂ​ലം ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി - വ്യ​വ​സാ​യി​ക​ളും വ​ലി​യ ദു​രി​തം അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​ണെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം സി.​എം. ഇ​ബ്രാ​ഹിം ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ​ര​ത്തെ തു​ട​ർ​ന്ന് സി​പി​എം നേ​താ​ക്ക​ളാ​യ അ​നീ​ഷ് എം. ​മാ​ത്യു, സ​ജി ജോ​ർ​ജ്, എം.​എ. സ​ഹീ​ർ, കെ.​ജി. അ​നി​ൽ​കു​മാ​ർ, പി.​ബി. അ​ജി​ത്ത് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.

അ​റ്റ​കു​റ്റ​പ്പ​ണി​യി​ലു​ണ്ടാ​യ വീ​ഴ്ച്ച​യെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി.