പു​ഴ​യി​ൽ കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, July 2, 2025 11:08 PM IST
പി​റ​വം: പാ​ഴൂ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പു​ഴ​യി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ പാ​ഴൂ​ർ ക​ല്ലു​മാ​രി കൊ​ണാ​ട്ടു​കു​ഴി​യി​ൽ കു​ഞ്ഞു​മോ​ന്‍റെ (കു​ട്ടാ​യി- 52) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

പു​ഴ​യി​ലൂ​ടെ ചെ​റു​വ​ള്ള​ത്തി​ൽ പോ​കു​ന്ന​തി​നി​ട​യി​ൽ പാ​ഴൂ​ർ മ​ഴ​വി​ൽ​പ്പാ​ല​ത്തി​നു സ​മീ​പം വ​ള്ളം മ​റി​ഞ്ഞ് ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യി​രു​ന്നു സം​ഭ​വം.

പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തു​നി​ന്ന് സ്കൂ​ബാ ടീ​മും എ​ത്തി​യി​രു​ന്നു.

പു​ഴ​യി​ൽ ന​ല്ല ഒ​ഴു​ക്കു​ള്ള ഭാ​ഗ​മാ​ണ്. അ​തി​നാ​ൽ തെ​ര​ച്ചി​ൽ എ​ളു​പ്പ​മ​ല്ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ പാ​ഴൂ​ർ മ​ഴ​വി​ൽ പാ​ല​ത്തി​ൽ​നി​ന്ന് 50 മീ​റ്റ​ർ മാ​റി പി​റ​വം മു​ല്ലൂ​ർ​പ്പ​ടി​യി​ൽ ത​ച്ചാ​മ​റ്റം ക​ട​വി​ന് സ​മീ​പ​ത്ത് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഭാ​ര്യ: സു​നി​ത. മ​ക്ക​ൾ: അ​യ​ന (ആ​ന്ധ്ര), ആ​ദ​ർ​ശ്.