ദേ​ശീ​യ മി​നി ഗോ​ള്‍​ഫ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ താ​ര​മാ​യി സാ​യി കൃ​ഷ്ണ​യി​ലെ കു​ട്ടി​ക​ള്‍
Thursday, July 3, 2025 6:15 AM IST
പാ​റ​ശാ​ല: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ല്‍ ന​ട​ന്ന പ​ത്താ​മ​ത് ദേ​ശീ​യ സീ​നി​യ​ര്‍ മി​നി ഗോ​ള്‍​ഫ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ള ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് സാ​യി കൃ​ഷ്ണ​യി​ലെ കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍​നി​ന്നു ശ്രേ​യ​സും ശ്രീ​ശാ​ന്തു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

പു​രു​ഷ​ന്മാ​രു​ടെ സ്‌​ട്രോ​ക്ക് പ്ലേ ​വി​ഭാ​ഗ​ത്തി​ല്‍ ശ്രേ​യ​സ് വെ​ള്ളി​മെ​ഡ​ല്‍ നേ​ടി​യ​പ്പോ​ള്‍ ടീം ​സ്പീ​ഡ് വി​ഭാ​ഗ​ത്തി​ല്‍ ശ്രീ​ശാ​ന്ത് വെ​ള്ളി​യും വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ല്‍ വെ​ങ്ക​ല​വും നേ​ടി.

കേ​ര​ള ടീ​മി​ന് ആ​കെ ഏ​ഴു മെ​ഡ​ലു​ക​ളാ​ണു ല​ഭി​ച്ച​ത്. മാ​നേ​ജ​ര്‍ മോ​ഹ​ന​ന്‍ കു​മാ​ര്‍ അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ രേ​ണു​ക എ​ന്നി​വ​ര്‍ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു.