കാ​ന്ത​ള്ളൂ​ര്‍ശാ​ല ന​വീ​ക​ര​ണം; പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് കൈ​മാ​റി
Friday, July 4, 2025 6:44 AM IST
പേ​രൂ​ര്‍​ക്ക​ട: വ​ലി​യ​ശാ​ല വാ​ര്‍​ഡി​ലെ കാ​ന്ത​ള്ളൂ​ര്‍ ശാ​ല​യു​ടെ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റിനു കൈ​മാ​റി. വ​ലി​യ​ശാ​ല വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​സ്. കൃ​ഷ്ണ​കു​മാ​റാ​ണ് പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് കൈ​മാ​റി​യ​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ 10 കോ​ടി​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് കാ​ന്ത​ള്ളൂ​ര്‍ ശാ​ല​യി​ല്‍ ന​ട​ത്തു​ക.

കാ​ന്ത​ള്ളൂ​ര്‍ ശാ​ല ഇ​പ്പോ​ള്‍ കാ​ന്ത​ള്ളൂ​ര്‍ ക്ഷേ​ത്ര​മാ​ണ്. ന​ട​ക്ക​ല്ല് പാ​ക​ല്‍, ഗോ​പു​ര​വാ​തി​ൽ ന​വീ​ക​ര​ണം, കാ​ന്ത​ള്ളൂ​ര്‍ ശാ​ല​യി​ലേ​ക്കു​ള്ള റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യും ന​വീ​ക​ര​ണ​വും, ക്ഷേ​ത്ര​ത്തി​നു ചു​റ്റും ക​രി​ങ്ക​ല്‍​പാ​കി​യു​ള്ള നി​ര്‍​മാണം എ​ന്നി​വ പു​തി​യ പ്രോ​ജ​ക്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നുണ്ട്. നാ​ലേക്ക​റോ​ളം വ​രു​ന്ന​താ​ണ് കാ​ന്ത​ള്ളൂ​ര്‍ ക്ഷേ​ത്ര പ​രി​സ​രം. വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.